‘ഫോട്ടോ വയ്ക്കാത്തത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ട്’; കോട്ടയത്തെ പോസ്റ്റര്‍ വിവാദം അനാവശ്യമെന്ന് കെ സി ജോസഫ്

കോട്ടയം ജില്ലയിലെ പോസ്റ്റര്‍ വിവാദം അനാവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. പേരും ചിത്രവും നല്‍കാത്തത് ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടാണ്. ഉമ്മന്‍ചാണ്ടിയെ മറയാക്കി ചിലര്‍ കളിക്കുകയാണെന്നും ചിത്രം വയ്ക്കാന്‍ ആരുടെയും ശുപാര്‍ശ വേണ്ടെന്നും കെ സി ജോസഫ് പ്രതികരിച്ചു.(kc joseph about kottayam congress poster controversy)
‘പേര് പ്രസിദ്ധീകരിക്കരുതെന്നും പടം വച്ച് പോസ്റ്റര്‍ അടിക്കരുതെന്നും പരിപാടിയില്‍ വരാന്‍ സാധിക്കില്ലെന്നും പറഞ്ഞത് ഉമ്മന്‍ചാണ്ടി തന്നെയാണ്. ലഭ്യമായ നേതാക്കളെ വിളിക്കാനാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഡിസിസിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഡിസിസിക്ക് ഇക്കാര്യത്തില്‍ പങ്കില്ല. ചിലരുടെ ദുഷ്ടലാക്കോടെയുള്ള നീക്കങ്ങളില്‍ മാധ്യമങ്ങള്‍ കുടുങ്ങിപ്പോകരുതെന്നും കെ സി ജോസഫ് പ്രതികരിച്ചു.
ഡിസിസി സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമര പോസ്റ്ററിലാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. കോരുത്തോട് നടന്ന പരിപാടിയുടെ പോസ്റ്ററില്‍ നിന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത്. തരൂരിന് എ ഗ്രൂപ്പ് കോട്ടയത്ത് വേദി ഒരുക്കിയതില്‍ ഔദ്യോഗിക നേതൃത്വത്തിനുള്ള അതൃപ്തിയാണ് നടപടിക്ക് പിന്നിലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി അനുകൂലികള്‍ ഡിസിസി നേതൃത്വത്തെ അതൃപ്തി അറിയിക്കുകയും ചെയ്തു.
Read Also: കോട്ടയത്ത് കോൺഗ്രസ് തല്ലുമാല; ഉമ്മൻചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്ത നേതാവിന് മർദനം
ഉമ്മന്‍ചാണ്ടിയുടെ ചിത്രം പോസ്റ്ററില്‍ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്ത ഉമ്മന്‍ചാണ്ടി അനുകൂലിയായ യൂത്ത്‌കോണ്‍ഗ്രസ് നേതാവിന് ഇന്നലെ മര്‍ദനം. ജില്ലാ സെക്രട്ടറി മനു കുമാറിനാണ് മര്‍ദനമേറ്റത്. കല്ലുകൊണ്ട് പുറത്ത് ഇടിച്ചു. ഡിസിസി ഓഫിസ് സെക്രട്ടറിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ചത്.
Story Highlights: kc joseph about kottayam congress poster controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here