Advertisement

‘ചില്ലറ’ തർക്കം വേണ്ട; ഡിജിറ്റൽ പേയ്മെന്റിലേക്ക് ചുവടുവച്ച് കെഎസ്ആർടിസി, ടിക്കറ്റ് തുക ഇനി ഫോൺപേയിലൂടെ നല്‍കാം

December 28, 2022
2 minutes Read

കെഎസ്ആർടിസിയിൽ ഇനി മുതൽ ടിക്കറ്റ് തുക ഫോൺപേയിലൂടെ നൽകാം. ഡിജിറ്റൽ പേയ്മെന്റിലേക്ക് കടന്ന് കെഎസ്ആർടിസി. ചില്ലറയെ ചൊല്ലിയുള്ള തർക്കവും ബാലൻസ് കിട്ടിയില്ലന്ന പരാതിയ്ക്കും പരിഹാരം മാത്രവുമല്ല കണ്ടക്ടറുമായി ഇനി തർക്കിക്കേണ്ടിയും വരില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതൽ നിലവിൽ വരും.

ബസിനുള്ളിൽ ഒട്ടിച്ചിരിക്കുന്ന ക്യൂ ആർ കോഡ് സ്കാൻ ചെയ്താണ് ടിക്കറ്റ് തുക നൽകേണ്ടത്. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച് ബോധ്യപ്പെടുത്തിയാൽ മതി. ഉദ്ഘാടനം രാവിലെ 10.30-ന് മന്ത്രി ആന്റണി രാജു നിർവഹിക്കും.

Story Highlights: ksrtc use phonepe oneline payment facility in buses

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top