ഇ പി ജയരാജൻ വിഷയം പി.ബിയിൽ ചർച്ചയായില്ല, വിവാദം പരിഹരിക്കാനുള്ള ശേഷി കേരള ഘടകത്തിനുണ്ട്; സീതാറാം യെച്ചൂരി

ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പൊളിറ്റ് ബ്യൂറോയിൽ ചർച്ചയായില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. ചർച്ചക്ക് ശേഷം സംസ്ഥാന കമ്മിറ്റിക്ക് തുടർ തീരുമാനമെടുക്കാം. വിവാദങ്ങൾ പരിഹരിക്കാനുള്ള ശേഷി സി.പി.ഐ.എം കേരള ഘടകത്തിനുണ്ട്. ജനുവരി 9, 10 തീയതികളിൽ സംസ്ഥാന കമ്മിറ്റി ചേരുമെന്നും യെച്ചൂരി പറഞ്ഞു.
ഗവർണറുടെ ബില്ലുകൾ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. ഇപി ജയരാജനെതിരായ പരാതികളൊന്നും കേന്ദ്ര കമ്മിറ്റിക്ക് മുമ്പിൽ എത്തിയിട്ടില്ല. വിവാദങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി സംസ്ഥാന ഘടകത്തിനുണ്ടെന്നും യെച്ചൂരി മാധ്യമങ്ങളോട് വ്യക്തമാക്കി.
Read Also: വിവാദങ്ങള്‍ക്കിടെ സിപിഐഎം പി ബി യോഗം ഇന്ന്; ഇ.പി ജയരാജന്റെ സ്വത്ത് സമ്പാദനം പ്രാഥമിക പരിശോധനയില്‍
ഇ.പി. ജയരാജനെതിരായ അനധികൃത സ്വത്ത് വിവാദത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറിയിരുന്നു. ജയരാജൻ വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഡൽഹിയിൽ തണുപ്പ് എങ്ങനെയുണ്ട്’ എന്ന് നേർത്ത ചിരിയോടെയുള്ള മുഖ്യമന്ത്രി പ്രതികരിക്കുകയിരുന്നു. എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളുടെ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തരോട് പറഞ്ഞു.
Story Highlights: Sitaram Yechury about allegations against EP Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here