ഇന്ത്യയിലെ കാറുടമകളുടെ എണ്ണത്തില്‍ ഒന്നാമത് ഗോവ, രണ്ടാം സ്ഥാനത്ത് കേരളം; കണക്ക് പങ്കുവെച്ച് ആനന്ദ് മഹിന്ദ്ര

വളരെ വേഗത്തിലാണ് ഇന്ത്യയിൽ വാഹന വിപണിയുടെ വളർച്ച സംഭവിക്കുന്നത്. മാത്രവുമല്ല ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വാഹന വിപണികളില്‍ ഒന്നാണ് ഇന്ത്യ. നിരവധി വാഹന നിര്‍മാതാക്കളാണ് ഇപ്പോൾ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ഇന്ത്യയിലെ വാഹന ഉടമകളുടെയും എണ്ണത്തില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ ദിവസം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര പുറത്തുവിട്ട ചാര്‍ട്ടിലാണ് ഈ വിവരം പുറത്തുവിട്ടത്. ഇന്ത്യയിലെ 7.5 ശതമാനം വീടുകളിലും കാറുകൾ ഉണ്ട്. അതായത് 12 പേരിൽ ഒരാള്‍ക്ക് കാര്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തലുകള്‍. 2019 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇക്കാര്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധികരിച്ചിരിക്കുന്നത്.
What are your conclusions when you see this map? I’m curious… pic.twitter.com/DD4lz2Lrzx
— anand mahindra (@anandmahindra) December 27, 2022
ഗോവയിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം കാര്‍ ഉടമകളുള്ളത് എന്നാണ് ഈ സര്‍വേയില്‍ പറയുന്നത്. ഇവിടെയുള്ള 45.2 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ രണ്ടാം സ്ഥാനത്ത് കേരളമാണുള്ളത്. 24.2 ശതമാനം വീടുകളിലും കാറുകള്‍ ഉണ്ടെന്നാണ് സര്‍വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. ജമ്മു-കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, അരുണാചല്‍ പ്രദേശ്, സിക്കിം, നാഗലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും 20 ശതമാനത്തില്‍ അധികം ആളുകള്‍ കാറുടമകളാണ്.
അഞ്ച് സംസ്ഥാനങ്ങളില്‍ 10 ശതമാനത്തിനും 20 ശതമാനത്തിനും ഇടയിലാണ് കാറുടമകളുടെ എണ്ണം. മിസോറാമില്‍ 15.5 ശതമാനവും, ഹരിയാനയില്‍ 15.3 ശതമാനവും മേഘാലയ 12.9, ഉത്താരാഘണ്ഡ് 12.7 ശതമാനവും ഗുജറാത്തില്‍ 10.9 ശതമാവും വീടുകളിലാണ് കാറുള്ളതെന്നാണ് ഈ സര്‍വേയില്‍ പറയുന്നത്. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഞ്ച് ശതമാനത്തിലും പത്ത് ശതമാനത്തിലും ഇടയിലാണ് കാറുടമകളുടെ എണ്ണം.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here