മായാപുരത്തെ വിറപ്പിച്ച് വീണ്ടും പി.ടി 7 ഇറങ്ങി

പാലക്കാട് ധോണി മായാപുരത്തു വീണ്ടും പി.ടി 7 ഇറങ്ങി. ജനവാസ മേഖലയിലൂടെ പതിവ് സഞ്ചാരമാണ് പി.ടി 7 നടത്തുന്നത്. വനംവകുപ്പ് ജീവനക്കാർ എത്തി ആനയെ ജനവാസ മേഖലയിൽ നിന്ന് അക്കറ്റാൻ ശ്രമിച്ചു. ആനയെ പിടികൂടാൻ എന്താണ് തടസ്സമെന്ന് ചേദിച്ച് നാട്ടുകാർ പ്രദേശത്ത് പ്രതിഷേധിച്ചു. വനംവകുപ്പ് വാഹനം തടഞ്ഞും പ്രതിഷേധമുണ്ട്. ( pt 7 again in mayapuram )
അതേസമയം, പി.ടി സെവൻ എന്ന കൊമ്പനെ ഉടൻ പിടികൂടുമെന്ന് വനംവകുപ്പ് അറിയിച്ചു. കൊമ്പനെ മയക്കുവെടിവെച്ച് വീഴ്ത്തി മുത്തങ്ങയിലേക്ക് മാറ്റാനുളള എല്ലാ നടപടികളും പൂർത്തിയാക്കി. ഇന്നലേയും ജനവാസമേഖലകളിലേക്ക് കൊമ്പൻ ഇറങ്ങിയിരുന്നു
ധോണി,അകത്തേത്തറ മേഖലകളിൽ പിടി സെവൻ ആശങ്ക ഒഴിയുന്നില്ല. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനവാസമേഖലകളിലൂടെ സ്വൗര്യവിഹാരം നടത്തുകയാണ് പി.ടി സെവൻ. വനംവകുപ്പിന്റെ വയനാട്ടിൽ നിന്നുളള സംഘം ജില്ലയിലെത്തി പി.ടി സെവനെ പിടികൂടുന്നതിനുളള എല്ലാ നടപടിയും ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു..ഇനി ഏറ്റവും അനുയോജ്യമായ സമയത്ത് പി.ടിസെവനെ മയക്കുവെടിവെച്ച് വീഴ്ത്താനാണ് വനംവകുപ്പിന്റെ തീരുമാനം.
കുങ്കിയാനകളുടെ കൂടി സഹായത്തോടെയാകും ഇത് നടപ്പാക്കുക.ഇതിനായി മൂന്ന് കുങ്കിയാനകളെ എത്തിച്ചിട്ടുണ്ട്.തുടർന്ന് മുത്തങ്ങയിലെ പ്രത്യേക കൂട്ടിലേക്ക് പിടിസെവനെ മാറ്റും.പരിശീലനം നൽകി നാട് വിറപ്പിച്ച കൊമ്പനെ അനുസരണയുളള കുങ്കിയാനയാക്കി മാറ്റാനാണ് വനംവകുപ്പിന്റെ ആലോചന.
Story Highlights: pt 7 again in mayapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here