‘വീടില്ലാത്തപ്പോള്‍ വീട് നല്‍കിയവരുടെ കൂടെയല്ല, കിണറ്റില്‍ നിന്ന് ചത്ത പൂച്ചയെ എടുത്തവരുടെ പാര്‍ട്ടിയിലാണ് ചേര്‍ന്നത്’; മറിയക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്

ബിജെപിയില്‍ ചേര്‍ന്ന മറിയക്കുട്ടിയെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വീട് നല്‍കിയവരെ വേണ്ടെന്ന് വച്ച് കിണറ്റില്‍ വീണ പൂച്ചയെ എടുക്കാന്‍ വന്നവരുടെ പാര്‍ട്ടില്‍ ചേര്‍ന്നുവെന്നാണ് പരിഹാസം. മറിയക്കുട്ടിയുടെ പേര് പറയാതെയാണ് മറുപടി. ആപത്ഘട്ടത്തില്‍ കോണ്‍ഗ്രസ് കൂടെ നിന്നില്ലെന്ന് മറിയക്കുട്ടി പറഞ്ഞത് ജനം വിലയിരുത്തട്ടേയെന്ന് സണ്ണി ജോസഫ് പറഞ്ഞു. വീടില്ലാത്ത എല്ലാവര്‍ക്കും വീട് വേണം എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (congress against mariyakkutty sunny joseph)
‘എന്നോട് ഒരാള്‍ പറഞ്ഞ ഒരു സംഭവം ഞാന്‍ ഓര്‍ക്കുകയാണ്. വീടില്ലാത്ത ഒരാള്‍ക്ക് ഒരു പാര്‍ട്ടി വീട് വച്ച് നിര്‍മിച്ചുനല്‍കി. അയാള്‍ ആ വീട്ടില്‍ നന്നായി താമസം തുടങ്ങി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ കിണറ്റില്‍ ഒരു പൂച്ച ചത്തുകിടക്കുന്നതായി കണ്ടു. ആ പൂച്ചയെ എടുക്കാന്‍ മറ്റൊരു പാര്‍ട്ടിക്കാരാണ് വന്നത്. അവസാനം വീടിന്റെ ഉടമ പൂച്ചയെ എടുക്കാന്‍ വന്നവരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു’. മറിയക്കുട്ടിയുടെ വിമര്‍ശനങ്ങള്‍ക്ക് പേര് പറയാതെ സണ്ണി ജോസഫ് പരിഹസിച്ചത് ഇങ്ങനെ.
Read Also: കെ സുധാകരന്‍ വീണ്ടും ഉടക്കുമായി രംഗത്ത്, പുനഃസംഘടന അനാവശ്യമെന്ന് ന്യായവാദം
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആപത് ഘട്ടത്തില്‍ തിരിഞ്ഞുനോക്കാത്തത് കൊണ്ടാണ് ബിജെപി അംഗത്വം സ്വീകരിച്ചതെന്ന് മറിയക്കുട്ടി വിമര്‍ശിച്ചിരുന്നു. കെപിസിസി വീട് വച്ചു തന്നത് വെറുതെയല്ല. താന്‍ അധ്വാനിച്ചിട്ടാണെന്ന് മറിയക്കുട്ടി ട്വന്റിഫോറിനോട് പ്രതികരിച്ചു. തന്നെ ആളാക്കിയത് കോണ്‍ഗ്രസുകാരല്ല ബിജെപിയും സുരേഷ് ഗോപിയും ആണെന്നും മറിയക്കുട്ടി പറഞ്ഞു.
Story Highlights : congress against mariyakkutty sunny joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here