അഫ്ഗാനിസ്ഥാൻ ടി-20 ടീം നായകനായി റാഷിദ് ഖാൻ

അഫ്ഗാനിസ്താൻ ടി-20 ടീം നായകനായി സ്പിന്നർ റാഷിദ് ഖാൻ. ടി-20 ലോകകപ്പിനു ശേഷം സ്ഥാനമൊഴിഞ്ഞ ഓൾറൗണ്ടർ മുഹമ്മദ് നബിക്ക് പകരക്കാരനായാണ് റാഷിദ് ഖാൻ ടീമിലെത്തിയത്. മുൻപ് ഏഴ് ടി-20കളിൽ റാഷിദ് അഫ്ഗാനിസ്ഥാനെ നയിച്ചിട്ടുണ്ട്. ഇതിൽ നാല് മത്സരങ്ങളിൽ ടീമിനെ വിജയിപ്പിക്കാനും റാഷിദിനു സാധിച്ചു. 2023 ഫെബ്രുവരിയിൽ അഫ്ഗാനിസ്ഥാൻ്റെ യുഎഇ പര്യടനത്തിലാവും ഇനി റാഷിദ് ആദ്യമായി അഫ്ഗാനെ നയിക്കുക.
Story Highlights: rashid khan afghanistan t20 captain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here