ഇന്ത്യ – പാകിസ്താൻ ടെസ്റ്റ് പരമ്പര; എംസിസിയുടെ ഓഫർ നിരസിച്ച് ബിസിസിഐ

ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് പരമ്പര നടത്താമെന്ന മെൽബൺ ക്രിക്കറ്റ് ക്ലബിൻ്റെ ഓഫർ നിരസിച്ച് ബിസിസിഐ. എംസിസി സിഇഒ സ്റ്റുവർട്ട് ഫോക്സ് ആണ് ഇന്ത്യയും പാകിസ്താനും തമ്മിൽ മെൽബണിൽ വച്ച് ടെസ്റ്റ് പരമ്പര നടത്താമെന്ന ആശയം മുന്നോട്ടുവച്ചത്. എന്നാൽ, ബിസിസിഐ ഇത് നിരസിച്ചു. എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
2007-2008 സീസണു ശേഷം ഇതുവരെ ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് കളിച്ചിട്ടില്ല. 2005-2006ലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ ടെസ്റ്റ് പര്യടനം നടത്തിയത്. 2012നു ശേഷം ഇതുവരെ ഇരു ടീമുകളും തമ്മിൽ ഉഭയകക്ഷി പരമ്പര കളിച്ചിട്ടില്ല. 2008 ഏഷ്യാ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ കളിച്ചത്. അടുത്ത വർഷം പാകിസ്താൻ ആതിഥ്യം വഹിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കുമോ എന്നതിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്.
Story Highlights: india pakistan test mcc bcci
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here