കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടറടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ ആക്രമണം

കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരുക്ക്. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കും രണ്ട് ജീവനക്കാര്‍ക്കുമാണ് നായയുടെ കടിയേറ്റത്. മൂന്നുപേരും പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്ത് നേരത്തെയും പല തവണ തെരുവുനായ ആക്രമണമുണ്ടായിരുന്നു. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പരാതികള്‍ നല്‍കിയിട്ടും കാര്യമുണ്ടായിരുന്നില്ല.
Read Also: നൂറോളം തെരുവുനായകൾക്ക് ക്രിസ്മസ് വിരുന്നൊരുക്കി യുവാവ്…
കഴിഞ്ഞ ദിവസം അട്ടപ്പാടി കക്കുപ്പടിയില്‍ രണ്ടര വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായിരുന്നു. കക്കുപ്പടി സ്വദേശി ഷെരീഫിന്റെ മകള്‍ ഷെന്‍സ ഫാത്തിമയെ ആണ് തെരുവ് നായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കവേ കുഞ്ഞിനെ തെരുവ് നായ ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലുമായിട്ട് 6 സ്ഥലത്താണ് മുറിവേറ്റത്.
Story Highlights: stray dog attack kottayam medical college doctor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here