ഐഡഹോ വിദ്യാർത്ഥി കൊലപാതകത്തിൽ ക്രിമിനോളജി ബിരുദാനന്തര ബിരുദധാരി അറസ്റ്റിൽ

ആറാഴ്ച മുമ്പ് ഐഡഹോ യൂണിവേഴ്സിറ്റിയിലെ നാല് വിദ്യാർത്ഥികളെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരു ക്രിമിനോളജി ബിരുദാനന്തര ബിരുദധാരിയെ അറസ്റ്റ് ചെയ്തതായി യുഎസ് പൊലീസ് അറിയിച്ചു. ബ്രയാൻ ക്രിസ്റ്റഫർ കോഹ്‌ബെർഗർ (28) എന്നയാളാണ് പിടിയിലായത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് 4,020 കിലോമീറ്റർ അകലെ പെൻസിൽവാനിയയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
നവംബർ 13നാണ് ക്യാമ്പസിനടുത്തുള്ള വാടകവീട്ടിൽ വിദ്യാർത്ഥികളെ കട്ടിലിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാന കെർണോഡിൽ, ഈതൻ ചാപിൻ, കെയ്‌ലി ഗോൺകാൽവ്‌സ്, മാഡിസൺ മോഗൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം 20-ഓ 21-ഓ വയസ്സ് പ്രായമുള്ളവരാണ്. കൊലപാതകം നടന്ന് ആഴ്‌ചകൾ പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ ഇരകളുടെ കുടുംബാംഗങ്ങൾ അന്വേഷണ പുരോഗതിയിൽ നിരാശ പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു.
ഇതിനിടെയാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകം നടന്ന സ്ഥലത്തിനടുത്തുള്ള പട്ടണത്തിലാണ് പ്രതി താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വിചാരണയിൽ ശിക്ഷ ഉറപ്പാക്കാൻ ചില വിശദാംശങ്ങൾ സ്വകാര്യമായി സൂക്ഷിക്കേണ്ടത് ആവശ്യമാണെന്ന് പറഞ്ഞ് പൊലീസ് കൊലപാതകത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ല.
Story Highlights: Criminology graduate student held in Idaho student murders
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here