നദിയിൽ വിരിഞ്ഞ “ഐസ് ഫ്‌ളവർ”; കൗതുകമായി ചൈനയിൽ നിന്നുള്ള ചിത്രം

ലോകത്തിന്റെ വിവിധ കോണുകളിൽ നടക്കുന്ന കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി വളരെ പെട്ടന്നാണ് നമ്മളിലേക്ക് എത്തുന്നത്. കൗതുകം തോന്നുന്നതും സന്തോഷവും സങ്കടവും നിറഞ്ഞതുമായ നിരവധി വിഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. ചൈനയിൽ നിന്നുള്ള അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ആശ്ചര്യപെടുത്തിയിരിക്കുന്നത്.
Wonderful! ❤️
— Erik Solheim (@ErikSolheim) December 30, 2022
Ice flowers on Songhua River in northeast China 🇨🇳. pic.twitter.com/9x6z6zlDEi
ചൈനയിലെ സോങ്‌ഹുവ നദിയിലെ “ഐസ് ഫ്‌ളവർ” ആണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ചൈനയിലെ പീപ്പിൾസ് ഡെയ്‌ലി പത്രം പറയുന്നതനുസരിച്ച്, ഐസ് പൂക്കളുടെ രൂപീകരണം കാലാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. അവ സാധാരണയായി കുറ്റിച്ചെടികളിലാണ് രൂപം കൊള്ളുന്നത്. മഞ്ഞ് പൂക്കളുടെ രൂപീകരണത്തിന് ഏറ്റവും അനുയോജ്യമായ സമയം ശരത്കാലത്തിന്റെ അവസാനമോ ശൈത്യകാലത്തിന്റെ തുടക്കമോ ആണ്. വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here