Advertisement

73 കേസുകൾ 456 അറസ്റ്റ്, 2022 ലെ എൻഐഎ കേസുകളിൽ റെക്കോർഡ് വർധന

December 31, 2022
Google News 2 minutes Read
NIA registered 73 cases arrested 456 accused in 2022

2022-ൽ ദേശീയ അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത കേസുകളിൽ വർധന. കഴിഞ്ഞ വർഷത്തേക്കാൾ 19.67 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2021-ൽ 61 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ 2022 ൽ 73 കേസുകൾ ഏജൻസി രജിസ്റ്റർ ചെയ്തിട്ടുണ്ട്. എൻഐഎയുടെ എക്കാലത്തെയും ഉയർന്ന നിരക്കാണിത്.

2022ൽ 368 പേർക്കെതിരെ 59 കുറ്റപത്രങ്ങളാണ് അന്വേഷണ ഏജൻസി സമർപ്പിച്ചത്. ഒളിവിൽ പോയ 19 പേർ ഉൾപ്പെടെ 456 പ്രതികളെ എൻഐഎ അറസ്റ്റ് ചെയ്തു. 2022-ൽ 38 എൻഐഎ കേസുകളിൽ വിധി പ്രസ്താവിച്ചു. 109 പേർക്ക് കഠിനതടവും പിഴയും ആറ് പേർക്ക് ജീവപര്യന്തം തടവും വിധിച്ചിട്ടുണ്ട്. മൊത്തം ശിക്ഷാനിരക്ക് 94.39 ശതമാനമാണ്.

ഇതിനുപുറമെ, 2022-ൽ യുഎ (പി) ആക്ട് പ്രകാരം എട്ട് പേരെ വ്യക്തിഗത തീവ്രവാദികളായി പ്രഖ്യാപിക്കുകയും അവർക്കെതിരെ ആവശ്യമായ നടപടികൾ എൻഐഎ സ്വീകരിക്കുകയും ചെയ്തു. 2022 നവംബർ 18-19 തീയതികളിൽ 78 രാജ്യങ്ങളും 16 ബഹുമുഖ സംഘടനകളും പങ്കെടുത്ത മൂന്നാമത് മന്ത്രിതല ‘നോ മണി ഫോർ ടെറർ’ കോൺഫറൻസും എൻഐഎ വിജയകരമായി നടത്തി. ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കുന്നതിനും തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു സമ്മേളനം.

Story Highlights: NIA registered 73 cases arrested 456 accused in 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here