Advertisement

‘സജിചെറിയന്റെ മടങ്ങിവരവ്, സിപിഐഎം സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു’; സ്ഥീരീകരിച്ച് എം.വി.ഗോവിന്ദന്‍

December 31, 2022
3 minutes Read

സജിചെറിയന്റെ മടങ്ങിവരവ് സ്ഥിരീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സജി ചെറിയാനെ മന്ത്രിസഭയിലെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമെടുത്തെന്ന് അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ തീയതി ഉടൻ തീരുമാനിക്കും.നിയമപരമായ പ്രശ്‌നം അവസാനിച്ചു. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രിയും ഗവര്‍ണറും കൂടി തീരുമാനിക്കുമെന്നും എം.വി.ഗോവിന്ദന്‍ കണ്ണൂരില്‍ പറഞ്ഞു. (saji cherian will back to cabinet – m v govindan)

അതേസമയം, മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചില്ലെന്ന് സജി ചെറിയാന്‍ പറഞ്ഞു. സജി ചെറിയാന്‍ പുതുവര്‍ഷത്തില്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തും. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാന്‍ ഏകകണ്ഠമായി തീരുമാനിച്ചു. സത്യപ്രതിജ്ഞാ തീയതി മുഖ്യമന്ത്രി തീരുമാനിക്കും.

Read Also: പുകയുന്ന കാർ അഗ്നിക്കിരയായത് നിമിഷ നേരം കൊണ്ട്; റിഷഭ് പന്തിന്റെ കാർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാദമായ മല്ലപ്പള്ളി പ്രസംഗത്തിൻ്റെ പേരിലാണ് സാം സ്ക്കാരിക വകുപ്പ് മന്ത്രിയായിരുന്ന സജി ചെറിയാന്‍ കഴിഞ്ഞ ജൂലൈ മാസം മന്ത്രിസ്ഥാനം രാജിവെച്ചത്. ഈ വര്‍ഷം ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സിപിഐഎം പരിപാടിയിൽ വച്ചാണ് സജി ചെറിയാന്‍റെ രാജിയിലേക്ക് നയിച്ച വിവാദ പരാമർശമുണ്ടായത്.

Story Highlights: saji cherian will back to cabinet – m v govindan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top