പുകയുന്ന കാർ അഗ്നിക്കിരയായത് നിമിഷ നേരം കൊണ്ട്; ഋഷഭ് പന്തിന്റെ കാർ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഡിവൈഡറിലിടിച്ച് പുകഞ്ഞ് നിയന്ത്രണംവിട്ട് വരുന്ന കാർ നിമിഷനേരം കൊണ്ട് തന്നെ അഗ്നിക്കിരയായി. ( rishabh pant accident cctv visuals )
പൊലീസ് നൽകുന്ന വിവരം പ്രകാരം ഋഷഭ് പന്ത് ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായത്. ബിഎംഡബ്ല്യുവിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിലിടിക്കുകയുമായിരുന്നു. അപകടം നടന്ന സമയത്ത് റഷഭ് പന്ത് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു. കാർ കത്തിയ ഉടൻ തന്നെ ചില്ല് തകർത്ത് ഋഷഭ് കാറിന് പുറത്തെത്തി.
Rishabh pant car was totally damaged, thank god nothing serious injury has happened to him 🙏#RishabhPant pic.twitter.com/yvSKqb8VCT
— Rishabh pant fans club (@rishabpantclub) December 30, 2022
ഡോ.സുശീൽ നഗർ നൽകുന്ന വിവരം പ്രകാരം താരത്തിന്റെ നെറ്റിയും ഇടത് കണ്ണിലും പരുക്കേറ്റിട്ടുണ്ട്. ഇടത് കാൽ മുട്ടിലെ ലിഗമെന്റിനും പരുക്കുണ്ട്. മുതുകത്ത് പൊള്ളലേറ്റിട്ടുമുണ്ട്.
Read Also: ആശ്വാസം; ഋഷഭ് പന്ത് അപകടനില തരണം ചെയ്തു
This video is told to be of Rishabh Pant’s recent accident in Uttarakhand. Vehicle can be seen on fire and Pant is lying on the ground. @TheLallantop pic.twitter.com/mK8QbD2EIq
— Siddhant Mohan (@Siddhantmt) December 30, 2022
ഇന്ന് രാവിലെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെടുന്നത്. താരത്തിന് ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ നിലവിൽ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: rishabh pant accident cctv visuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here