കേബിൾ വഴി ലഹരിക്കടത്തിന് ശ്രമം; സൗദിയിൽ ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു

സൗദി അറേബ്യയിലേക്ക് വൻ തോതിൽ ലഹരിമരുന്ന് കടത്താൻ ശ്രമം. 2.9 ദശലക്ഷത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള രണ്ട് ശ്രമങ്ങൾ സകാത്ത് ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. റുബഉൽ ഖാലി, ഹദീഥ വഴി രാജ്യത്തേക്ക് വരുന്ന ചരക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ.
റുബഉൽ ഖാലിയിൽ നിന്നും 2.92 ദശലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ ഇലക്ട്രിക്കൽ കേബിളിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഹദിത പോർട്ട് വഴി വന്ന ട്രക്കിന്റെ സ്പിൻഡിലിനുള്ളിലാണ് 24,400 ഗുളികകൾ ഒളിപ്പിച്ചിരുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.
രാജ്യത്തിനുള്ളിൽ ചരക്കുകൾ സ്വീകരിക്കുന്നയാളുടെ അറസ്റ്റ് ഉറപ്പാക്കാൻ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ചതായി അതോറിറ്റി ചൂണ്ടിക്കാട്ടി.
Story Highlights: Saudi authorities seize over 2.9 million Captagon pills
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here