Advertisement

‘ഏറ്റവും വലിയ സ്വപ്‌നം യാഥാർഥ്യമായ വർഷം,ഒരിക്കലും മറക്കാനാകില്ല’- പുതുവത്സര ആശംസകളുമായി മെസി

January 1, 2023
2 minutes Read

ജീവിതത്തിലെ എറ്റവും വലിയ സ്വപ്‌നം യാഥാർഥ്യമായ വർഷമാണ് കടന്നുപോയതെതെന്ന് അർജന്‍റീന ക്യാപ്റ്റൻ ലയണൽ മെസി. ലോകമെമ്പാടുമുള്ള ആരാധകർക്ക് അദ്ദേഹം പുതുവത്സരാശംസകൾ നേർന്നു. തന്നെ പിന്തുണച്ച കുടുംബത്തിനും സുഹൃത്തുക്കൾക്കുമെല്ലാം നന്ദി അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും മെസി പങ്കുവച്ചു.(messi wishes new year 2023)

Read Also: ‘പുതുമോടിയോടെ പുത്തരിക്കണ്ടം’ നവീകരിച്ച പുത്തരിക്കണ്ടം മൈതാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

‘ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വർഷമാണ് കടന്നു പോയത്. സ്വപ്‌നം യാഥാർഥ്യമായ വർഷമായിരുന്നു 2022. അത് ഞാൻ എന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ചില്ലെങ്കിൽ അതിനൊരു വിലയുണ്ടാവില്ല.

കുടുംബത്തെ പോലെ തന്നെ എന്നെ എല്ലായിപ്പോഴും പിന്തുണക്കുകയും എന്റെ ഓരോ വീഴ്ചയിലും വീണ്ടും എഴുന്നേൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത സുഹൃത്തുക്കളെയുമെല്ലാം ഈ ഘട്ടത്തിൽ ഓർക്കുന്നു. ഒരുപാട് രാജ്യങ്ങളിൽ നിന്നുള്ളവരുടെ സ്‌നേഹം എനിക്ക് ലഭിച്ചു. എല്ലാവർക്കും പുതിയവർഷം സന്തോഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു’- മെസി ഫേസ്ബുക്കിൽ കുറിച്ചു.

Story Highlights: messi wishes new year 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top