‘ഋഷഭ് പന്തിന്റെ അപകടത്തിന് കാരണം ദേശീയ പാതയിലെ കുഴി’; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ദേശീയ പാതയിലെ കുഴി ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി. ഡല്‍ഹി-ഡെറാഡൂണ്‍ ഹൈവേയില്‍ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാന്‍ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാര്‍ അപകടത്തില്‍പ്പെട്ടത്. മാക്സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഋഷഭ് പന്തിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.( road pothole is the cause of rishabh pant’s accident says uttarakhand cm)
ഋഷഭ് പന്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. റോഡിലെ കുഴിയാണ് അപകടകാരണമെന്ന് പന്തിനെ സന്ദര്‍ശിച്ച ഡല്‍ഹി ആന്റ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് ഡയറക്ടര്‍ ശ്യാം ശര്‍മയും പറഞ്ഞിരുന്നു. ഋഷഭിന്റെ ചികിത്സയ്ക്ക് എല്ലാ സഹായവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ച ഡ്രൈവറെയും കണ്ടക്ടറെയും ഈ മാസം 26ന് നടത്തുന്ന ചടങ്ങില്‍വച്ച് ആദരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Read Also: ഋഷഭ് പന്തിന്റെ പരിക്ക് മാറാൻ സമയമെടുക്കും; ആസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയും ഐ.പി.എല്ലും അദ്ദേഹത്തിന് നഷ്ടമാകുംത്രം
പന്തിന്റെ അപകടത്തിന് കാരണം റോഡിലെ കുഴിയാണെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു. ഇക്കാര്യത്തെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം വിദഗ്ദ്ധ ചികിത്സക്കായി പന്തിനെ ഡല്‍ഹിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഡോക്ടര്‍മാരുമായി ബിസിസിഐ ആരോഗ്യ വിദഗ്ദ്ധര്‍ ചര്‍ച്ച നടത്തുന്നതായും ബിസിസിഐ കേന്ദ്രങ്ങള്‍ അറിയിച്ചു.
Story Highlights: road pothole is the cause of rishabh pant’s accident says uttarakhand cm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here