ഇനി പരീക്ഷാക്കാലം; ശൈത്യകാല അവധിക്ക് ശേഷം യുഎഇയില്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നു

ശൈത്യകാല അവധിക്ക് ശേഷം യുഎഇയില്‍ സ്‌കൂളുകള്‍ തുറക്കുന്നു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്കൊരുങ്ങാന്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. ദുബായിലുടനീളമുള്ള വിവിധ സ്‌കൂളുകളില്‍ നിരവധി ക്ലാസുകളില്‍ ടേം, മോക്ക് പരീക്ഷാ പരീക്ഷകളും ഇതിനോടൊപ്പം ആരംഭിക്കും.
2022 ഡിസംബര്‍ 12 നാണ് യുഎഇയിലെ സ്‌കൂളുകളില്‍ ശൈത്യകാല അവധി തുടങ്ങിയത്. മൂന്നാഴ്ചത്തെ അവധിക്ക് ശേഷം ജനുവരി 2 തിങ്കളാഴ്ച മുതല്‍ പ്രീ-കെജി മുതല്‍ ഗ്രേഡ് -12 വരെയുള്ള വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യാന്‍ സ്‌കൂളുകള്‍ തയ്യാറായതായി അധികൃതര്‍ അറിയിച്ചു. അവധിക്ക് ശേഷം വിദ്യാലയങ്ങള്‍ തുറക്കുന്നതിനാല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്ന് ദുബായ് ഗള്‍ഫ് ഇന്ത്യന്‍ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് അലി കോട്ടക്കുളം പറഞ്ഞു.
Read Also: പുതുവര്‍ഷം; യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങളറിഞ്ഞോ?
‘മൂന്നാഴ്ചയോളമായി സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. വീണ്ടും തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത് പ്രധാനമാണ്. സിബിഎസ്ഇ പ്രായോഗിക പരീക്ഷകളും ഇതിനിടയില്‍ ആരംഭിക്കും. സിബിഎസ്ഇ ബോര്‍ഡ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവസാന ഘട്ടത്തിലാണ്. കെഎച്ച്ഡിഎ, ഡിഎച്ച്എ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകള്‍ വിലയിരുത്തും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights: UAE Schools reopen from monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here