ഇപ്പോഴുള്ള നിങ്ങളുടെ ജോലി രാജിവയ്ക്കണോ ? ഈ 5 ലക്ഷണങ്ങൾ ശ്രദ്ധിക്കുക

കഴിഞ്ഞ 18 മാസക്കാലമായി കൂട്ടരാജികളുടെ വാർത്തകളാണ് എല്ലാ മേഖലകളിൽ നിന്നും കേൾക്കുന്നത്. ‘ഗ്രേറ്റ് റെസിഗ്നേഷൻ’ എന്ന ഈ പ്രതിഭാസത്തിൽ നിരവധി ലക്ഷക്കണക്കിന് പേരാണ് ജോലി ഉപേക്ഷിച്ചത്. പലരും സുഹൃത്തോ , മറ്റ് അടുത്ത വ്യക്തികളോ ജോലി ഉപേക്ഷിക്കുന്നതിൽ പ്രചോദനമുൾകൊണ്ട് വരെ ജോലി വച്ചിട്ടുണ്ട്. ചിലരുടെ കാരണം മടുപ്പാണ്. ( 5 signs you should resign your current job )
രാവിലെ 9 മണി മുതൽ തുടങ്ങുന്ന ഓട്ടം. വൈകീട്ട് 6 മണി വരെ ഇത് തുടരും. വീട്ടിലെത്തിയാൽ കുടുംബത്തിനൊപ്പം ലഭിക്കുന്ന തുച്ഛമായ മണിക്കൂറുകൾ. പിന്നെ ഭക്ഷണം, ഉറക്കം. ഇതേ ദിനചര്യയാണ് ഉദ്യോഗസ്ഥരായ ഒട്ടുമിക്ക എല്ലാ ആളുകൾക്കും. ഈ ചിന്തയിൽ നിന്നാണ് മടുപ്പ് തുടങ്ങുന്നത്. ജോലി സ്ഥലമോ, അന്തരീക്ഷമോ നിങ്ങളെ ഒട്ടുമേ സന്തോഷിപ്പിക്കുന്നില്ലെങ്കിൽ ഈ മടുപ്പ് നിങ്ങളെ കാർന്ന് തിന്നും. അടുത്ത ചിന്ത രാജിയെ കുറിച്ചാകും. പക്ഷേ രാജിവയ്ക്കാൻ ഇതൊരു കാരണമാണോ ? താഴെ പറയുന്ന അഞ്ച് കാരണങ്ങൾ വായിച്ച ശേഷം മാത്രം രാജിയെ കുറിച്ച് ചിന്തിച്ചാൽ മതിയെന്നാണ് വിദഗ്ധർ പറയുന്നത്.
- പുതിയ കാര്യങ്ങൾ പഠിക്കുക
പുതിയ കാര്യങ്ങൾ പഠിച്ചുകൊണ്ടിരുന്നാൽ മാത്രമേ ജോലിയിൽ ഉയർച്ചയുണ്ടാകൂ. ചുറ്റുപാട് നോക്കുമ്പോൾ പുതിയ അവസരങ്ങളോ, പഠിച്ച് വളരാനുള്ള സാഹചര്യമോ കാണുന്നില്ലെങ്കിൽ ജോലി വിടുന്നതിനെ കുറിച്ച് ചിന്തിക്കാം.
- പഠിക്കുന്നത് പുതിയ കഴിവുകളല്ല, മറിച്ച് നിലനിന്ന് പോകാനുള്ള പാഠങ്ങളാണ്
നിങ്ങൾ ജോലി സ്ഥലത്ത് നിന്ന് പഠിക്കുന്നത് പുതിയ കഴിവുകളല്ല, മറിച്ച് നിലനിന്ന് പോകാനുള്ള പാഠങ്ങളാണെങ്കിൽ അത് അനാരോഗ്യകരമായ സ്ഥലമാണെന്ന് വിലയിരുത്താം. ഉദാഹരണത്തിന് കലഹം കൂടിയ ഒരന്തരീക്ഷം, വ്യക്തിവിധ്വേഷം വച്ചുപുലർത്തുന്ന സഹപ്രവർത്തകർ, എന്നിവർക്കിടയിൽ ജീവിച്ചുപോകാൻ ജോലിയുമായി ബന്ധപ്പെട്ട പാഠങ്ങളായിരിക്കില്ല നിങ്ങൾ പഠിക്കുക, മറിച്ച് ഇവരെ തരണം ചെയ്യാനുള്ള പാഠങ്ങളാകും.
- നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പരിചയക്കാരെ റെഫർ ചെയ്യുമോ ?
നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പരിചയക്കാരെ റെഫർ ചെയ്യുമോ ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ ആ സ്ഥാപനത്തെ കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ പരിചയക്കാർക്ക് വരാൻ പറ്റാത്ത ഇടമാണെങ്കിൽ നിങ്ങളും അത്തരമൊരു ഇടം അർഹിക്കുന്നില്ല.
- നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നോ ?
നിങ്ങളുടെ ജോലി നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ മറ്റൊരു ജോലി കണ്ടത്തേണ്ടതുണ്ട്.
- നിങ്ങളുടെ ജോലി ആരോഗ്യത്തെ ബാധിച്ച് തുടങ്ങിയോ ?
കടുത്ത മാനസിക സമ്മർദം തരുന്ന ജോലിയാണോ നിങ്ങളുടേത് ? എങ്കിൽ ആ ജോലിയെ കുറിച്ച് മാറിചിന്തിക്കണം. മാനസിക സമ്മർദം നൽകുന്ന ഒരന്തരീക്ഷത്തിൽ നിന്ന് ആരോഗ്യവും ആയുസും പാഴാക്കാതിരിക്കുന്നതാണ് ഉത്തമം.
Story Highlights: 5 signs you should resign your current job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here