പി.സരിന്‍ വിജ്ഞാനകേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ; 80,000 രൂപ മാസ ശമ്പളത്തില്‍ സര്‍ക്കാര്‍ നിയമനം

കോൺഗ്രസ് വിട്ട് സിപിഐഎമ്മിൽ ചേർന്ന ഡോ. പി. സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് ആണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്. തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു.
ഇത് നിർണായകമായൊരു പദവിയാണ്, പ്രത്യേകിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിലായ സരിനെ സിപിഐഎം ചേർത്തുനിർത്തുകയാണ്. ഡോ പി സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഐഎം തീരുമാനം.
കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിന് സർക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് സർക്കാർ വിശ്വാസം.
Read Also: എഐസിസി സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ് ഗ്രൂപ്പില്‍ നിന്ന് പി സരിന്‍ പുറത്ത്
Story Highlights : P. Sarin appointed as Vijnana Kerala government adviser
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here