Advertisement

എഐസിസി സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ് ഗ്രൂപ്പില്‍ നിന്ന് പി സരിന്‍ പുറത്ത്

October 17, 2024
2 minutes Read
sarin

എഐസിസി സോഷ്യല്‍ മീഡിയ ക്യാംപെയ്‌നിങ് ഗ്രൂപ്പില്‍ നിന്ന് പി സരിനെ പുറത്താക്കി. ഗ്രൂപ്പ് അഡ്മിന്‍മാരില്‍ ഒരാള്‍ ആയിരുന്നു സരിന്‍. സരിന്‍ അംഗമായിട്ടുള്ള വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് മറ്റൊരംഗം അദ്ദേഹത്തെ നീക്കം ചെയ്യുകയായിരുന്നു. എഐസിസിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ കാര്യങ്ങള്‍ കേരളത്തില്‍ കൈകാര്യം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ഗ്രൂപ്പാണിത്. സരിന്‍ ഉള്‍പ്പടെ നിരവധി അഡ്മിന്‍മാര്‍ ഈ ഗ്രൂപ്പിലുണ്ട്. വിടി ബല്‍റാം ഉള്‍പ്പടെയുള്ള നേതാക്കളും ഗ്രൂപ്പില്‍ ഉണ്ട്. ഈ ഗ്രൂപ്പില്‍ നിന്നാണ് സരിനെ പുറത്താക്കിയിരിക്കുന്നത്.

പി സരിന്‍ പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സിപിഐഎം സ്ഥാനാര്‍ത്ഥിയാവാന്‍ സരിന്‍ സമ്മതം മൂളിയെന്നാണ് വിവരം. സരിന്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാവുന്നതോടെ പാലക്കാട് മത്സരം കടുക്കും. എതിര്‍ സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലും എത്തുന്നതോടെ പാലക്കാട് വാശിയേറിയ പോരാട്ടം നടക്കും.

Story Highlights : P Sarin out of AICC social media campaigning group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top