Advertisement

ബിബിഎല്ലിൽ ആദം സാമ്പയുടെ വിവാദ മങ്കാഡിംഗ് | VIDEO

January 3, 2023
6 minutes Read
Adam Zampa's Bizarre Attempt To Run Out Batter Backing Up Overturned By Third Umpire in BBL Match

ബിഗ് ബാഷ് ലീഗിൽ ഓസ്‌ട്രേലിയൻ സ്പിന്നർ ആദം സാമ്പ നടത്തിയ മങ്കാഡിംഗ് വിവാദത്തിൽ. മെൽബൺ സ്റ്റാർസും മെൽബൺ റെനഗേഡ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് വിവാദ മങ്കാഡിംഗ്. നോൺ സ്ട്രൈക്കർ ടോം റോജേഴ്സിനെ റണ്ണൗട്ടാക്കാനുള്ള സാമ്പയുടെ ശ്രമമാണ് പുതിയ വിവാദത്തിന് തിരിതെളിയിച്ചിരിക്കുന്നത്.

റെനഗേഡ്‌സിന്റെ ഇന്നിംഗ്‌സിലെ സാമ്പയുടെ അവസാന ഓവറിലായിരുന്നു സംഭവം. സാമ്പ പന്തെറിയുന്നതിന് മുമ്പ് ടോം റോജേഴ്‌സ് സിംഗിൾ നേടാൻ ക്രീസിന് പുറത്തിറഞ്ഞി. ഇതിന് പിന്നാലെയായിരുന്നു സാമ്പയുടെ അശ്വിൻ മോഡൽ മങ്കാഡിംഗ്. എന്നാൽ 3rd അമ്പയർ നോട്ടൗട്ട് വിളിച്ചു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

നിരവധി റീപ്ലേകൾ കണ്ടതിന് ശേഷം റോജേഴ്സിനെ പുറത്താക്കുന്നതിന് മുമ്പ് സാമ്പ തന്റെ ബൗളിംഗ് ആക്ഷൻ പൂർത്തിയാക്കിയതായി ടിവി അമ്പയർ ഷോൺ ക്രെയ്ഗ് സ്റ്റാൻഡിംഗ് അമ്പയർ ജെറാർഡ് അബൂദിനെ അറിയിച്ചു. തുടർന്നാണ് അമ്പയർ നോട്ടൗട്ട് വിളിച്ചത്. ‘മങ്കാഡിംഗ്’ അല്ലെങ്കിൽ നോൺ-സ്ട്രൈക്കറുടെ എൻഡ് റൺ ഔട്ട് കഴിഞ്ഞ വർഷം ‘അൺഫെയർ പ്ലേ’ വിഭാഗത്തിൽ നിന്ന് നീക്കം ചെയ്യുകയും ‘റൺ-ഔട്ട്’ വിഭാഗത്തിൽ മാരിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

Story Highlights: Adam Zampa’s Bizarre Attempt To Run Out Batter Backing Up Overturned By Third Umpire in BBL Match

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top