ഇതിനോടകം പിന്നിട്ടത് 3122 കി.മി ദൂരം; ഇന്ന് കശ്മീരി ഗേറ്റിൽ നിന്ന് രണ്ടാം ഘട്ടം; ഭാരത് ജോഡോ യാത്ര പുന:രാരംഭിക്കുന്നു

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് പുന:രാരംഭിക്കും. ഡൽഹിയിലെ കാശ്മീരി ഗേറ്റിൽ നിന്ന് രാവിലെ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകും. ( bharat jodo yatra restart from kashmiri gate )
ഭാരത് ജോഡോ യാത്ര ഇന്ന് ഉത്തർപ്രദേശിലേക്കാണ് തുടർന്ന് പ്രവേശിക്കുക. കന്യാകുമാരി മുതൽ ഡൽഹി വരെ ഇതിനകം യാത്ര 3122 കിലോമീറ്റർ ദൂരം പിന്നിട്ട് കഴിഞ്ഞു. യാത്ര ഇന്ന് മുതൽ അഞ്ചാം തിയതി വരെയാണ് ഉത്തർ പ്രദേശിൽ പര്യടനം നടത്തുക.
ജനുവരി 6 മുതൽ ജനുവരി 10 വരെ ഹരിയാനയിലും തുടർന്ന് 11 മുതൽ ജനുവരി 20 വരെ പഞ്ചാബിലും ഹിമാചലിലും 20 മുതൽ 30 വരെ ജമ്മുകാശ്മീരിലും യാത്ര പര്യടനം നടത്തും.
Story Highlights: bharat jodo yatra restart from kashmiri gate
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here