കലോത്സവ വേദിയിൽ തെന്നിവീണ് കോൽക്കളി മത്സരാർത്ഥിക്ക് പരുക്ക്; മത്സരം പുനരാരംഭിച്ചു

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കോല്‍ക്കളി വേദിയില്‍ തെന്നിവീണ് മത്സരാർത്ഥിക്ക് പരുക്കേറ്റിരുന്നു. എന്നാൽ ഇപ്പോൾ പ്രതിഷേധങ്ങൾക്കൊടുവിൽ മത്സരം പുനരാരംഭിച്ചു. കാർപെറ്റ് ഇളകി മത്സരാർത്ഥി തെന്നി വീണതിനാൽ മത്സരം നിർത്തിവച്ചിരുന്നു. കൈയ്ക്ക് പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തിന് പിന്നാലെ അഞ്ചാം വേദിയിലെ കാർപെറ്റ് പൂർണമായി മാറ്റി.(competitor slips and injures himself at kerala school kalolsavam)
പെരുമ്പാവൂർ ഹയർസെക്കൻഡറി സ്കൂളിലെ സുഫിയാനാണ് വീണ് പരുക്കേറ്റത്. പരുക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. ഹൈസ്കൂൾ വിഭാഗം കോൽക്കളി മത്സരവിഭാഗത്തിലാണ് സംഭവം. കോൽക്കളി കളിച്ചുകൊണ്ടിരിക്കെ വേദിയിലെ കാർപെറ്റ് മാറി കുട്ടി വീഴുകയായിരുന്നു.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
വിദ്യാർത്ഥിയുടെ കാലിനും കയ്യിനും പരുക്കേറ്റിട്ടുണ്ട്. മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ ചെറിയ പ്രശ്നങ്ങൾ രക്ഷിതാക്കൾ ശ്രദ്ധിയിൽപെടുത്തിയെങ്കിലും വേണ്ട നടപടിയെടുത്തിരുന്നില്ല എന്ന ആരോപണമുണ്ട്.
Story Highlights: competitor slips and injures himself at kerala school kalolsavam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here