200 മില്യണ്‍ ദിര്‍ഹത്തിന്റെ ആസ്തികള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ വാസ്തവമില്ല; നാലുപേരെ വെറുതെ വിട്ട് ദുബായ് കോടതി

തന്റെ കൈയില്‍ നിന്ന് പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്തുന്നതിനായി 200 മില്യണ്‍ ദിര്‍ഹം തട്ടിയെടുത്തെന്ന നിക്ഷേപകന്റെ പരാതിയില്‍ കുറ്റാരോപിതരായ നാലുപേരെ വെറുതെ വിട്ട് ദുബായ് കോടതി. പരാതിയില്‍ കഴമ്പില്ലെന്ന പരാതിയെ തുടര്‍ന്നാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. കേസ് വിശദമായി പഠിക്കാന്‍ നിയമിച്ച വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയായിരുന്നു കോടതിയുടെ ഉത്തരവ്. (Dubai court acquits four accused of stealing Dh200 million)
തന്റെ സുഹൃത്ത് ആയിരുന്ന പ്രതിയും കൂട്ടാളികളും ചേര്‍ന്ന് തന്റെ പണവും അത് ഉപയോഗിച്ച് നിര്‍മിച്ച പഞ്ചനക്ഷത്ര ഹോട്ടലും തട്ടിയെടുത്തെന്നായിരുന്നു നിക്ഷേപകന്റെ പരാതി. താനും സുഹൃത്തും ചേര്‍ന്ന് ദുബായില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടല്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു. തങ്ങള്‍ രണ്ടുപേരും ഒരേ നാട്ടുകാരുമായിരുന്നു. സുഹൃത്തിന് ഒരു പാശ്ചാത്യ രാജ്യത്തെ പൗരത്വമുള്ളതിനാല്‍ അയാള്‍ക്ക് എളുപ്പത്തില്‍ വിദേശയാത്രകളും മറ്റും നടത്താമെന്ന ബലത്തിലാണ് ഹോട്ടല്‍ നടത്തിപ്പിനായി കൂടെക്കൂട്ടിയതെന്ന് പരാതിക്കാരന്‍ പറഞ്ഞിരുന്നു.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
തന്റെ സുഹൃത്ത് ഇപ്പോള്‍ നടത്തിവരുന്ന ഹോട്ടല്‍ യഥാര്‍ഥത്തില്‍ തന്റേതാണെന്നായിരുന്നു നിക്ഷേപകന്റെ പരാതി. കെട്ടിടവുമായും കമ്പനിയുമായും ബന്ധപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ച വിദഗ്ധ സമിതി കെട്ടിടം പരാതിക്കാരന്റെ സുഹൃത്തിന്റേത് തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രതിയായ നാല് പേരെയും കോടതി വെറുതെവിട്ടു.
Story Highlights: Dubai court acquits four accused of stealing Dh200 million
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here