പുതുവത്സര ദിനത്തിൽ 6 ലക്ഷം ദിർഹത്തിന്റെ ഹോട്ടൽ ബിൽ; കണ്ണ് തള്ളി സോഷ്യൽ മീഡിയ

പുതുവത്സര ദിനം തങ്ങളാൽ കഴിയുംവിധം ആഘോഷിക്കുന്നുവരാണ് ലോകജനത. ചിലർ വീട്ടിൽ, ചിലർ സുഹൃത്തുക്കൾക്കൊപ്പം, ചിലർ യാത്രപോയി…അങ്ങനെ ആഘോഷങ്ങൾ പലവിധത്തിലാണ്. എന്നാൽ ആറ് ലക്ഷം ദിർഹം വിലമതിക്കുന്ന ആഘോഷരാവിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ദുബായിലെ ഒരു ഹോട്ടൽ. 6,20,926.61 ദിർഹമാണ് ഈ ഹോട്ടലിൽ ഒരു സംഘമെത്തി ചെലവഴിച്ചത്. കൃത്യമായി പറഞ്ഞാൽ 1,39,85,837.53 രൂപ !
( dubai restaurant 6 lakh dirham bill )
ദുബായ് ഡൗൺടൗണിലെ ഗാൽ റെസ്റ്റോറന്റ് ആന്റ് കഫെയിലാണ് ഈ ബിൽ. ഹോട്ടൽ ഉടമ തന്നെയാണ് ബിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. ബിൽ തുക കണ്ട് അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ കണ്ണ് തള്ളി. 18 പേരടങ്ങുന്ന ഒരു സംഘത്തിന്റെ ബിൽ ആണ് ഇതെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. ‘ഇത് ആദ്യത്തേതല്ല, ണവസാനത്തേതും’- എന്ന കുറിപ്പോടെയാണ് ഹോട്ടൽ ബിൽ പങ്കുവച്ചിരിക്കുന്നത്.
കോടിക്കണക്കിന് രൂപയുടെ ഹോട്ടൽ ബിൽ പുതുവത്സര ദിനത്തിൽ വരുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം അബുദാബിയിൽ നൂസർ സ്റ്റീക് ഹൗസിൽ സമാന രീതിയിൽ ഒരു സംഘം ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ 6,15,065 ദിർഹത്തിന്റെ ബില്ലാണ് ആയത്.
Story Highlights: dubai restaurant 6 lakh dirham bill
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here