Advertisement

രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

January 3, 2023
Google News 2 minutes Read
Rashmi's preliminary post-mortem report

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലിരിക്കെ മരിച്ച നഴ്‌സ് രശ്മിയുടെ മരണകാരണം ആന്തരികാവയവങ്ങളിലെ അണുബാധ മൂലമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാന്‍ രാസപരിശോധന ഫലം നിര്‍ണായകമെന്ന് പൊലീസ് പറഞ്ഞു. അകാലത്തില്‍ പൊലിഞ്ഞ രശ്മിക്ക് കണ്ണീരോടെ വിട നല്‍കി നാട്. രേഷ്മയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍.(Rashmi’s preliminary post-mortem report )

വൃക്കയിലും കരളിലും അടക്കമുണ്ടായ അണുബാധ മൂലം ആരോഗ്യനില വഷളായി രശ്മിയുടെ മരണം സംഭവിച്ചതായാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ അണുബാധ ഏതു തരത്തിലുള്ളതാണെന്ന് സ്ഥിരീകരണമില്ല. ഇതിനായി തിരുവനന്തപുരം റീജണല്‍ കെമിക്കല്‍ ലാബിലേക്ക് ശരീര സ്രവങ്ങള്‍ ഉള്‍പ്പെടെ പരിശോധനയ്ക്ക് അയക്കും. രാസപരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഭക്ഷ്യവിഷബാധയെന്നതില്‍ വ്യക്തതവരൂ.

2021 ലും ഹോട്ടലിനെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി എടുത്തിരുന്നു. എന്നാല്‍ 8000 രൂപ പിഴ അടക്കാന്‍ നോട്ടീസ് നല്‍കിയിട്ടും ഹോട്ടല്‍ അധികൃതര്‍ പിഴ ഒടുക്കാന്‍ തയ്യാറായില്ല. ഡിസംബര്‍ 29 ന് ആണ് മെഡിക്കല്‍ കോളജിലെ നേഴ്‌സായ രശ്മി അല്‍ഫാം പാഴ്‌സല്‍ വാങ്ങി കഴിച്ചത്.

Read Also: രശ്മിയുടെ മരണം വേദനാജനകം; വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

അതേസമയം കുടുംബത്തിന് താങ്ങും തണലും ആയിരുന്നു രശ്മിയെ പിതാവ് പറഞ്ഞു. മകളുടെ വേര്‍പാടില്‍ തകര്‍ന്നിരിക്കുകയാണ് രശ്മിയുടെ കുടുംബം. സംഭവത്തില്‍ നഗരസഭയുടെ വീഴ്ച ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു.

Story Highlights: Rashmi’s preliminary post-mortem report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here