ബംഗാളിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്; 48 മണിക്കൂറിനിടെ രണ്ടാം സംഭവം

പശ്ചിമ ബംഗാളിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. ഹൗറ-ന്യൂ ജൽപായ്ഗുരി (എൻജെപി) വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. എൻജെപി യാർഡിൽ ട്രെയിൻ വരുമ്പോഴായിരുന്നു സംഭവം. 48 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് കല്ലേറ് ഉണ്ടാകുന്നത്.
കല്ലേറിൽ ട്രെയിനിന്റെ സി-3, സി-6 കോച്ചുകളുടെ ജനൽ പാളികൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. തിങ്കളാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായി. സംഭവത്തിന് പിന്നാലെ ബിജെപി നേതാവ് ശുഭേന്ദു അധികാരി വിഷയത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടു.
ഹൗറ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന ചടങ്ങിനിടെ ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ചതിനുള്ള പ്രതികാരമാണോ സംഭവമെന്ന് ശുഭേന്ദു അധികാരി ചോദിച്ചു. ബംഗാളിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ ഡിസംബർ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു.
Story Highlights: Stones thrown at Vande Bharat Express in Bengal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here