Advertisement

കൊല്ലത്തെ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ പഠനം ഏറ്റെടുക്കാൻ സന്നധത അറിയിച്ച് സുരേഷ് പിള്ള

January 4, 2023
2 minutes Read
chef suresh pillai willing to take over kollam orphaned children study expense

കൊല്ലത്തെ അച്ഛനും അമ്മയും നഷ്ടപ്പെട്ട കുട്ടികളുടെ പഠനം ഏറ്റെടുക്കാൻ സന്നധത അറിയിച്ച് പ്രശസ്ത ഷെഫ് സുരേഷ് പിള്ള. സുരേഷ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

കൊല്ലത്ത് ആറ് ദിവസം പഴക്കമുള്ള ഉമാ പ്രസന്ന എന്ന യുവതിയുടെ മൃതദേഹം ഇന്ന് കണ്ടെത്തിയിരുന്നു. സൗന്ദര്യവസ്തുക്കൾ വീടുകളിൽ വിൽപന നടത്തുകയായിരുന്ന ഉമ. കഴിഞ്ഞ മാസം 29 മുതലാണ് ഉമയെ കാണാതാകുന്നത്. തുടർന്ന് മാതാവ് കുണ്ടറ പൊലീസ് സ്റ്റേഷനിസ്‍ പരാതി നൽകി. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്. ഫാത്തിമ മാതാ നാഷ്ണൽ കോളജിന് സമീപത്തെ കാട് മൂടിയ റെയിൽവേ ക്വാർട്ടേഴ്സിലാണ് കേരളാപുരം സ്വദേശി ഉമയുടെ മൃതദേഹം കണ്ടെത്തിയത്. ഇതുവഴി വന്ന രണ്ട് യുവാക്കളാണ് ദുർ​ഗന്ധത്തെ തുടർന്ന് വിവരം പൊലീസിൽ അറിയിക്കുന്നത്.

ഉമയുടെ ഭർത്താവ് ബിജു മൂന്ന് വർഷം മുൻപ് മരിച്ചു. രണ്ട് മക്കളാണ് ഇരുവർക്കുമുള്ളത്. ഏഴും അഞ്ച് വയസുള്ള ഈ രണ്ട് പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവാണ് നിലവിൽ ഷെഫ് സുരേഷ് പിള്ള ഏറ്റെടുക്കാൻ സന്നധത അറിയിച്ചത്.

‘കൊല്ലത്തെ അച്ഛനെയും അമ്മയെയും നഷ്ടപെട്ട ആ രണ്ടു പെൺ കുട്ടികളുടെയും ഇനിയുള്ള പഠനം ഏറ്റെടുക്കവാൻ ആഗ്രഹമുണ്ട്. അമ്മയുടെ മരണത്തിന്റെ ആഘാതത്തിൽനിന്ന് ആ കുട്ടികൾ മുക്തരാവുമ്പോൾ ബന്ധുക്കളായുള്ളവർ ദയവായി ബന്ധപെടുക!’- ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ.

Story Highlights: chef suresh pillai willing to take over kollam orphaned children study expense

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top