Advertisement

അപാര്‍ട്ട്‌മെന്റില്‍ കയറി കവര്‍ച്ച: അഞ്ച് പേര്‍ക്ക് അഞ്ച് വര്‍ഷം തടവ്, ശേഷം നാടുകടത്തല്‍; വിധി പറഞ്ഞ് ദുബായ് കോടതി

January 4, 2023
3 minutes Read

ദുബായിലെ അപ്പാര്‍ട്ട്‌മെന്റില്‍ അതിക്രമിച്ച് കയറി 1.1 മില്യണ്‍ ദിര്‍ഹം അപഹരിച്ച അഞ്ചുപേര്‍ക്ക് ദുബായ് ക്രിമിനല്‍ കോടതി ശിക്ഷവിധിച്ചു. അഞ്ചുവര്‍ഷം തടവും നാടുകടത്താനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ദുബായില്‍ താമസിക്കുന്ന നിക്ഷേപകന്റെ പരാതിയിലാണ് നടപടി. (Five gang members jailed after stealing Dh1.1m from Dubai apartment)

ദുബായില്‍ താമസിക്കുന്ന ഒരു നിക്ഷേപകന്റെ വീട്ടില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം വൈകിട്ട് താന്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ വാതിലിന് സമീപം വലിയ ശബ്ദം കേട്ടെത്തിയ നിക്ഷേപകന്‍ ഒരു സംഘം ആളുകള്‍ വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് നിക്ഷേപകനും ബന്ധുവും ചേര്‍ന്ന് സംഘത്തെ തടയാന്‍ ശ്രമിച്ചെങ്കിലും വാതില്‍ തകര്‍ത്ത്‌സംഘം അകത്ത് കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന നിക്ഷേപകനും ബന്ധുവും ഉള്‍പ്പെടെയുളളവരെ സംഘം ക്രൂരമായി മര്‍ദ്ദിച്ച് അവശരാക്കുകയും വീട്ടില്‍ ഉണ്ടായിരുന്ന 1.1 മില്യണ്‍ ദിര്‍ഹം അപഹരിക്കുകയും കടന്നു കളയുകയും ചെയ്തു.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

തുടര്‍ന്ന് നിക്ഷേപകന്റെ പരാതിയില്‍ ദുബായ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസിന് ഉടന്‍ സംഘത്തെ തിരിച്ചറിയാന്‍ സാധിച്ചു. തുടര്‍ന്ന് സംഘത്തിലെ ഒരാളെ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് മറ്റുളളവരെ കുറിച്ച് സൂചന ലഭിക്കുകയും ഉടന്‍ അവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. ദുബായ് ക്രിമിനല്‍ കോടതിയാണ് ഇവര്‍ക്ക് ശിക്ഷവിധിച്ചത്. അഞ്ചുവര്‍ഷ തടവിന് ശേഷം സംഘത്തിലെ എല്ലാവരെയും നാടുകടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.മോഷ്ടിക്കപ്പെട്ട തുകയും പിഴയായി ഇവരില്‍ നിന്ന് ഈടാക്കും.

Story Highlights: Five gang members jailed after stealing Dh1.1m from Dubai apartment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top