90,000 രൂപ മുതൽ ഐഡിഎ; കൊച്ചി മെട്രോയിൽ തൊഴിലവസരം

ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് കൊച്ചി മെട്രോ. എഞ്ചിനിയറിംഗ് ബിരുദധാരികൾക്കാണ് അവസരം. ജോയിന്റ് ജനറൽ മാനേജർ, അഡീഷ്ണൽ ജനറൽ മാനേജർ, ജനറൽ മാനേജർ എന്നീ തസ്തികകളിലാണ് നിയമനം. അംഗീകൃത സർവകലാശാലകളിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിൽ ബി ടെക്ക്, ബിഎസ് സി ബിരുദമാണ് യോഗ്യത. ( kochi metro job opportunities )
കുറഞ്ഞത് 20 വർഷത്തെ പ്രവൃത്തി പരിചയമുള്ള, അതിൽ 15 വർഷം മാനേജർ തസ്തികയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികൾക്കാണ് ജനറൽ മാനേജറാകാൻ അവസരം. 90,000 രൂപ മുതൽ 2,40,000 രൂപ വരെയാണ് ഐഡിഎ.
Read Also: കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരം
കുറഞ്ഞത് 17 വർഷത്തെ പ്രവൃത്തി പരിചയമുള്ള, അതിൽ 13 വർഷം മാനേജർ തസ്തികയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികൾക്കാണ് അഡീഷ്ണൽ മാനേജറാകാൻ അവസരം. 1,00,000 രൂപ മുതൽ 2,60,000 രൂപ വരെയാണ് ഐഡിഎ.
കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയമുള്ള, അതിൽ 10 വർഷം മാനേജർ തസ്തികയിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള വ്യക്തികൾക്കാണ് ജോയിന്റ് മാനേജറാകാൻ അവസരം. 1,20,000 രൂപ മുതൽ 2,80,000 രൂപ വരെയാണ് ഐഡിഎ.
ജനുവരി 18 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി. കൂടുതൽ വിവരങ്ങൾക്കായി കെഎംആർഎലിന്റെ വെബ്സൈറ്റോ ഫേസ്ബുക്ക് പേജോ സന്ദർശിക്കാം.
Story Highlights: kochi metro job opportunities
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here