മദ്യം മാറ്റി നല്‍കിയില്ല; ബിയര്‍ ബോട്ടില്‍ കൊണ്ട് വില്‍പ്പനക്കാരനെ ആക്രമിച്ച യുവാവ് പിടിയില്‍

തമിഴ്‌നാട് ദിണ്ടിഗലില്‍ മദ്യം മാറ്റി നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് വില്‍പനക്കാരനെ ആക്രമിച്ചു. കയ്യിലുണ്ടായിരുന്ന കുപ്പി പൊട്ടിച്ചാണ് ആക്രമിച്ചത്. യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. (man arrested in Dindigul for attacking liquor shop keeper)
വേദസന്ദൂരിന് സമീപത്തെ സര്‍ക്കാര്‍ മദ്യവില്‍പന ശാലയിലാണ് സംഭവം. മാറമ്പാടി സ്വദേശി പ്രവീണും സുഹൃത്തുക്കളും കടയില്‍ നിന്ന് ബിയര്‍ വാങ്ങി. അല്‍പസമയത്തിനു ശേഷം തിരികെയെത്തി മദ്യം മാറ്റി, വിലകൂടിയത് നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. വില കൂടിയ മദ്യം ആയതിനാല്‍ വില്‍പനക്കാരനായ ബാലമുരുകന്‍ പണം ആവശ്യപ്പെട്ടു. എന്നാല്‍ പ്രവീണും സംഘവും ഇത് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
ക്ഷുഭിതനായ പ്രവീണ്‍, കയ്യിലുണ്ടായിരുന്ന ബിയര്‍ കുപ്പി പൊട്ടിച്ച് ബാലമുരുകനെ മുറിവേല്‍പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. പ്രദേശത്തുണ്ടായിരുന്ന നാട്ടുകാര്‍ ഇടപെട്ടാണ് ബാലമുരുകനെ രക്ഷിച്ചത്. അതിനിടെ, പ്രവീണിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കടയിലെ സിസിടിവി വിച്ഛേദിയ്ക്കുകയും ചെയ്തു. ബാലമുരുകന്റെ പരാതിയില്‍ പ്രവീണിനെ അറസ്റ്റു ചെയ്ത പൊലിസ്, ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
Story Highlights: man arrested in Dindigul for attacking liquor shop keeper
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here