സ്കൂളുകൾ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കരുത് : വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകൾ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം വർധിപ്പിക്കരുതെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. സ്കൂളുകൾ, മതപഠന കേന്ദ്രങ്ങൾ, കിൻഡർഗാർഡനുകൾ എന്നിവരോട് കുട്ടികളുടെ രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം അധികരിപ്പിക്കുന്ന പരിപാടികളൊന്നും ആവിഷ്കരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റൻ അണ്ടർസെക്രട്ടറി ഒസാമ അൽ സത്തൻ അറിയിച്ചു. ( ministry directs schools not to increase financial burdens of students parents )
വിവിധ പദ്ധതികളുടെ പേരിൽ ഡൊണേഷൻ ഈടാക്കുക, പണം ഈടാക്കുക എന്നിവ പാടില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഇതി സംബന്ധിച്ച അറിയിപ്പ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നൽകിയതായി മന്ത്രാലയം അറിയിച്ചു. ഉത്തരവ് ലംഘിക്കുന്ന പഠനകേന്ദ്രങ്ങൾ നിയമപരമായി ശിക്ഷപ്പെടുമെന്നും അധികൃതർ അറിയിച്ചു.
സ്കൂളുകൾക്ക് വേണ്ട ആവശ്യങ്ങൾ നിറവേറ്റാൻ, ഫിനാൻഷ്യൽ ഫണ്ട്, കാന്റീൻ ഫണ്ട്, സയന്റിഫിക്ക് ഡിപ്പാർട്ട്മെന്റ് എന്നിവകളിൽ നിന്ന് ചട്ടപ്രകാരം തുകഅനുവദിക്കുമെന്നും മന്ത്രാലയം അറിയിച്ചു. അനധികൃതമായി പണപ്പിരിവ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.
Story Highlights: ministry directs schools not to increase financial burdens of students parents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here