മുഹമ്മദ് ആമിർ പാക് ടീമിലേക്ക് മടങ്ങിയെത്തുന്നു?; വിരമിക്കൽ പിൻവലിച്ച് തിരികെവരാമെന്ന് പിസിബി ചെയർമാൻ

ദേശീയ ടീമിൽ നിന്ന് വിരമിച്ച മുഹമ്മദ് ആമിറിന് വിരമിക്കൽ പിൻവലിച്ച് തിരികെയെത്താമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജാം സേഥി. പരിശീലകരുമായി കലഹിച്ച് 2020ലാണ് ആമിർ ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ആമിറിനെ ഒരിക്കലും കളിക്കാൻ അനുവദിക്കില്ലെന്നായിരുന്നു മുൻ പിസിബി ചെയർമാൻ റമീസ് രാജയുടെ നിലപാട്.
2010ൽ വാതുവെപ്പ് കേസിൽ പെട്ട് അഞ്ച് വർഷത്തേക്ക് വിലക്ക് നേരിട്ട ആമിർ പിന്നീട് തിരികെവരികയായിരുന്നു. പിസിബി അനുകൂല നിലപാടെടുത്തതിനാൽ ആമിർ വീണ്ടും പാകിസ്താനു വേണ്ടി കളിച്ചേക്കുമെന്നാണ് കരുതപ്പെടുന്നത്.
Story Highlights: Mohammad Amir return pakistan team
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here