Advertisement

പ്രീ ഡയബറ്റീസിനെ നിസാരമായി തള്ളിക്കളയരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം…

January 4, 2023
2 minutes Read

രക്തത്തിലെ പഞ്ചസാരയുടെ അളവ് നോര്‍മലില്‍ നിന്ന് കൂടുതലാണെങ്കിലും മരുന്ന് കഴിക്കേണ്ടതായി ഡോക്ടര്‍ നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ പ്രീ ഡയബെറ്റിക് ആണെന്ന് പറയാം. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ ഇക്കൂട്ടര്‍ക്ക് പ്രമേഹമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവര്‍ക്ക് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 50 ശതമാനത്തോളമായതിനാല്‍ കൃത്യമായ ശ്രദ്ധ ആവശ്യമാണ്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം. (Pre-Diabetes: How To Realistically Improve Insulin Sensitivity)

Read Also: രാത്രി ഉറക്കക്കുറവും രാവിലെ എണീറ്റാല്‍ ഉറക്കക്ഷീണവുമാണോ? കാരണങ്ങളും പരിഹാരവും അറിയാം…

  1. നല്ല ഗുണനിലവാരമുള്ള ഉറക്കം 8 മണിക്കൂറോളം ലഭിച്ചു എന്ന് ഉറപ്പുവരുത്തുക. ഇതിനായി കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും ശീലിക്കുക.
  2. അന്നജത്തിന്റെ അളവ് കുറയ്ക്കുക. പകരം കൃത്യമായി പ്രോട്ടീന്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എന്നുകരുതി പ്രോട്ടീന്‍ കൂടുതലായാലും അത് ഇന്‍സുലിന്‍ ഉത്പാദനം കൂടാന്‍ ഇടയാക്കും. കൃത്യമായ അളവില്‍ മാത്രം പ്രോട്ടീന്‍ കഴിക്കുക.
  3. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. കുറഞ്ഞത് ആഴ്ചയില്‍ അഞ്ച് ദിവസമെങ്കിലും വ്യായാമം ചെയ്തിരിക്കണം.
  4. ഫൈബര്‍ കൂടുതലായി അടങ്ങിയ ഓട്‌സ്, ക്യാരറ്റ്, ആപ്പിള്‍, കോളിഫഌര്‍, എന്നിവയെല്ലാം ധാരാളം കഴിയ്ക്കുക.
  5. രണ്ടോ മൂന്നോ നേരം ഭക്ഷണം വലിച്ചുവാരി കഴിക്കുന്നതിന് പകരമായി നിങ്ങള്‍ സാധാരണ കഴിക്കുന്ന അതേ അളവിലെ ഭക്ഷണം നാലോ അഞ്ചോ ആറോ നേരമായി സാവധാനത്തില്‍ കഴിക്കുക.
  6. അമിത വണ്ണമുള്ളവര്‍ ആണെങ്കില്‍ വണ്ണം കുറയ്ക്കുക.

Story Highlights: Pre-Diabetes: How To Realistically Improve Insulin Sensitivity

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top