യൂട്യൂബ് കണ്ട് മിമിക്രി പഠിച്ചു; ആദ്യ കലോത്സവത്തിൽ തന്നെ എ ഗ്രേഡ് നേടി തൃശൂർക്കാരി

അഭ്യസിപ്പിക്കാൻ ഗുരുക്കൾ ഇല്ല. മിമിക്രി കണ്ട് ഇഷ്ടപ്പെട്ടു…പഠിച്ചു..എ ഗ്രേഡ് നേടി.തൃശൂർ പേരമംഗലം ശ്രീദുർഗ വിലാസം സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി സ്നേഹ കെ എസ് വിസ്മയമാവുകയാണ്.ഹൃദയസ്പന്ദനവും, സിപിന്റെ ശബ്ദവും ജലത്തുള്ളിയുടെ ശബ്ദവും കാട്ടി കാണിക്കളെ വിസ്മയിപ്പിച്ച സ്നേഹ പെൺകുട്ടികളുടെ എച്ച് എസ് വിഭാഗം മോണോആക്ടിൽ എ ഗ്രേഡ് സ്വന്തമാക്കി.
മിമിക്രി പോലെ പാട്ടും ഡാൻസും എല്ലാം സ്വയം പഠിച്ചു. ചിത്രകല പഠിക്കുന്നു.അമ്മ ശ്രീവിദ്യയും ചിത്രകാരിയാണ്. അച്ഛൻ സജീഷും അനിയൻ സഞ്ജയും കട്ടക്ക് കൂടെ ഉണ്ട്.
അതേസമയം അറുപത്തി ഒന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളാണ് വേദിയിൽ അരങ്ങേറുന്നത്. പ്രധാന വേദിയായ വിക്രം മൈതാനിയിൽ ഒപ്പന, നാടോടിനൃത്തം മത്സരങ്ങൾ അരങ്ങേറും. കൂടാതെ ഭാരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടകം, കഥാപ്രസംഗം, പ്രസംഗം, ഡഫ്മുട്ട്, പൂരക്കളി, നങ്യാർക്കൂത്ത്, ചാക്യർക്കൂത്ത്, പഞ്ചവാദ്യം തുടങ്ങിയ മത്സര ഇനങ്ങളും ഇന്ന് വിവിധ വേദികളിലായി നടക്കുന്നുണ്ട്.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
Story Highlights: Sneha’s Kerala School Kalolsavam Achievement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here