Advertisement

കലോത്സവ നഗരിയിലെ ശ്രദ്ധാകേന്ദ്രമായി ഹസ്സൻ; വീൽ ചെയറിൽ സിയാച്ചിനിലേക്ക്

January 5, 2023
2 minutes Read

കലോത്സവ നഗരിയിലെ ശ്രദ്ധാകേന്ദ്രമായി ഹസൻ. വൈകല്യം ബാധിച്ച കാലുകളുമായി ഈ ബീഹാറുകാരൻ പോകുന്നത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയിലേക്ക്. അങ്ങ് സിയാച്ചിൻ ഗ്ലേസിയറിലേക്ക്. ഐ ഐ ടി മദ്രാസ് വീൽചെയർ ബൈക്കിൽ ആണ് ഹസ്സന്റെ യാത്ര.ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റിയിലെ റഷ്യൻ ഭാഷ വിദ്യാർത്ഥിയായ ഹസ്സന്റെ യാത്രയുടെ ലക്ഷ്യം.

‘സ്റ്റെയർ ഉള്ളിടത്തെല്ലാം വീൽ ചെയർ സൗഹൃദ റാമ്പുകൾ ഉണ്ടായിരിക്കണം’ എന്നതാണ്.ഇന്ത്യൻ യാത്രക്ക് ശേഷം വീൽചെയറിൽ തന്നെ ലോകം മുഴുവൻ സഞ്ചരിക്കണം എന്നാണ് ഹസ്സന്റെ ആഗ്രഹം.’ജീവിതം ഒന്നല്ലേ ഉള്ളൂ.. ബോറടിച്ച് ഇരിക്കാതെ യാത്ര ചെയ്യണം എന്നതാണ് ഹസ്സന്റെ പോളിസി.”നിങ്ങൾ ചിന്തിക്കുന്നിടത്ത് നിന്നാണ് മാറ്റങ്ങൾ ഉണ്ടാവുക. ചിന്തിക്കുക.. പ്രവർത്തിക്കുക ” ഹസ്സൻ പുഞ്ചിരിയോടെ പറഞ്ഞു. നാട്ടിൽ സർവ്വ സാധാരണമായി ലഭിക്കുന്ന തണ്ണിമത്തൻ ജ്യൂസ് ഇവിടെ കാശ് കൊടുത്തു വാങ്ങുന്നത് കണ്ട് അത്ഭുതപ്പെട്ട ഹസൻ, കലോത്സവ ഓർമകളുമായി നാളെ ബാക്കി യാത്ര തുടരും.

Read Also: ഇത്തവണ നോൺ വെജ് ഭക്ഷണമുണ്ടാകില്ല, അടുത്ത കലോത്സവത്തിൽ പരിഗണിക്കും; പി.എ.മുഹമ്മദ്‌ റിയാസ്

Story Highlights: Hassan In Kerala Kalolsavam Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top