ജവാനായ ഭർത്താവിനെ പേടിപ്പിക്കാനായി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗർഭിണിയുടെ നില ഗുരുതരം

ജവാനായ ഭർത്താവിനെ പേടിപ്പിക്കാനായി ആത്മഹത്യയ്ക്ക് ശ്രമിച്ച ഗർഭിണിയുടെ നില ഗുരുതരം. തിരുവനന്തപുരം പാറശാലയിലാണ് സംഭവം നടന്നത്. പാറശാല മുരിയങ്കരയിലെ അരുണിമയാണ് (27) ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മൂന്ന് ദിവസമായി ഉദരത്തിൽ മരിച്ചുകിടക്കുന്ന കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. സംഭവം നടക്കുമ്പോൾ ഭർത്താവ് അജയ് പ്രകാശ് മാത്രമാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ( Parassala suicide attempt pregnant woman treatment ).
പട്ടാളക്കാരനായ ഭർത്താവ് അവധി കഴിഞ്ഞ് തിരികെ പോകാനിരിക്കെയായിരുന്നു അപകടം. പൊള്ളലേറ്റ ആരുണിമയെ ആദ്യം സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾ ഗ്യാസ് പൊട്ടിത്തെറിച്ചത് കാരണം അപകടം ഉണ്ടായതെന്നാണ് അജയ് പ്രകാശ് ആശുപത്രി അധികൃതരോട് പറഞ്ഞത്.
പിന്നീട് രോഗിയുടെ നില ഗുരുതരമായപ്പോൾ അരുണിമയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭർത്താവിനെ പേടിപ്പിക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന് അരുണിമ മൊഴി നൽകിയതായി പിതാവ് പറഞ്ഞിരുന്നു. സംഭവത്തെ പാറശാലയിലെ വീട് പൊലീസ് സീൽ ചെയ്തിട്ടുണ്ട്. അരുണിമയുടെ മൊഴി മജിസ്ട്രേറ്റടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.
Story Highlights: Parassala suicide attempt pregnant woman treatment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here