Advertisement

കുട്ടികളുടെ മെത്തകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കാപ്റ്റാഗൺ ​ഗുളികയുടെ വൻ ശേഖരം പിടികൂടി ഖത്തർ കസ്റ്റംസ്

January 5, 2023
3 minutes Read
Qatar Customs seized a huge stock of Captagon pills

ഖത്തറിൽ നിരോധിത ഗുളികയായ കാപ്റ്റാഗണിന്റെ വൻ ശേഖരം കസ്റ്റംസ് പിടികൂടി. 9,156 ഗുളികകളാണ് ഖത്തർ കസ്റ്റംസ് പിടിച്ചെടുത്തത്. കുട്ടികളുടെ കിടക്കയ്ക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവേയാണ് നിരോധിത ഗുളികകൾ കണ്ടെടുത്തത്. കുട്ടികളുടെ മെത്തകൾ അടങ്ങിയ പാഴ്‌സലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ​കാപ്റ്റാഗണിന്റെ വൻ ശേഖരം. ( Qatar Customs seized a huge stock of Captagon pills ).

Read Also: കൊവിഡ് വ്യാപനം; ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പുതിയ യാത്രാ നിബന്ധനകള്‍ പ്രഖ്യാപിച്ച് ഖത്തര്‍

പോസ്റ്റൽ കൺസൈൻമെന്റ്സ് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിനെ പ്രതിനിധീകരിക്കുന്ന കസ്റ്റംസ് അഡ്മിനിസ്‌ട്രേഷൻ ഓഫ് എയർ കാർഗോ ആൻഡ് പ്രൈവറ്റ് എയർപോർട്സ് ആണ് കാപ്റ്റാഗൺ ഗുളികകൾ പിടിച്ചെടുത്തത്. സംശയത്തെ തുടർന്നാണ് കുട്ടികളുടെ മെത്തകൾ കസ്റ്റംസ് പരിശോധിച്ചത്. അപ്പോഴാണ് അതിനുള്ളിൽ സൂക്ഷിച്ച നിലയിൽ ഇവ കണ്ടെത്തിയത്. മയക്കുമരുന്നായി ഉപയോഗിക്കുന്ന കാപ്റ്റഗൺ ഗുളികകളുടെ വലിയ കടത്താണ് ഇതിലൂടെ സംഘം ലക്ഷ്യം വച്ചിരുന്നത്. ആ നീക്കമാണ് ഖത്തർ കസ്റ്റംസ് തടഞ്ഞത്.

നാലു ദിവസം മുമ്പ് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച തോക്കും തിരകളും കസ്റ്റംസ് പിടികൂടിയിരുന്നു. പിസ്റ്റലും 50 വെടിയുണ്ടകൾ നിറച്ച പെട്ടിയും തിര നിറക്കുന്ന അറയുമാണ് ലാൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ പിടികൂടിയത്. തോക്കും തിരകളും രാജ്യത്തേക്ക് അനധികൃതമായി കടത്താൻ ശ്രമിക്കവേയാണ് പ്രതികൾ പിടിയിലായത്.

Story Highlights: Qatar Customs seized a huge stock of Captagon pills

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top