ജയമോ, തോൽവിയോ അല്ല, മത്സരത്തിൽ പങ്കെടുക്കുകയാണ് വലുത്; ഉണ്ണിമുകുന്ദൻ

ജയമോ, തോൽവിയോ അല്ല മത്സരത്തിൽ പങ്കെടുക്കുകയാണ് വലുതെന്ന് നടൻ ഉണ്ണി മുകുന്ദൻ. കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കലോൽസവ വേദി സന്ദർശിക്കാനെത്തിയ ഉണ്ണിമുകുന്ദൻ ട്വന്റിഫോറിനോട് സംസാരിക്കുകയായിരുന്നു. ഉണ്ണിമുകുന്ദനൊപ്പം മാളികപ്പുറം സിനിമയിലെ കുഞ്ഞു താരങ്ങളായ ദേവനന്ദയും ശ്രീപദും വേദിയിലെത്തി. (unni mukundan about school kalolsavam 2023)
‘കോഴിക്കോട് കലോത്സവത്തിൽ വരാൻ പറ്റിയതിൽ വലിയ സന്തോഷം. വളരെ വലിയ പോസറ്റീവ് എനർജിയാണ് ചുറ്റും. ഗുജറാത്തിൽ ആയത് കൊണ്ട് കലോത്സവം പോലുള്ള പരിപാടികൾ അവിടെ ഉണ്ടാകാറില്ല. ഇതുപോലുള്ള കലോത്സവങ്ങളാണ് നാളത്തെ സിനിമ താരങ്ങളെയും, കലാകാരന്മാരെയും സൃഷ്‌ടിക്കുക.
മാതാപിതാക്കളുടെ പിന്തുണയാണ് കുട്ടികൾക്ക് ആവശ്യം. അത് എപ്പോഴും നൽകുക. വരും കാലത്തെ തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങളാണ് അവരെ വാർത്തെടുക്കുന്നത്. ലൈഫിൽ കിട്ടുന്ന നല്ല ഓർമ്മകളാകും ഇത്. എല്ലാ കുട്ടികൾക്കും ആശംസകൾ നേരുന്നു’ ഉണ്ണി മുകുന്ദൻ പറഞ്ഞു.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
അതേസമയം ചൈതന്യം നിറഞ്ഞ ചിത്രമാണ് മാളികപ്പുറം എന്ന് ജയസൂര്യ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. വിഷ്ണു ശശിശങ്കറിനെയും തിരക്കഥാകൃത്ത് അഭിലാഷിനെയും നടൻ അഭിനന്ദിക്കുന്നു. ഉണ്ണി മുകുന്ദന്റെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രമാണിതെന്നും ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി ദേവനന്ദയെ തോന്നിയെന്നും ജയസൂര്യ കുറിക്കുന്നു.
ജയസൂര്യയുടെ വാക്കുകൾ ഇങ്ങനെ
ചൈതന്യം നിറഞ്ഞ ചിത്രം ” മാളികപ്പുറം”.
ഒരു പുതിയ സംവിധായകൻ കൂടി വരവ് അറിയിച്ചിരിക്കുന്നു “വിഷ്ണു ശശിശങ്കർ”. അഭിലാഷ് എന്ന തിരക്കഥാകൃത്തിന്റെ അതിമനോഹരമായ എഴുത്ത്. ഉണ്ണിയുടെ സിനിമായാത്രയിൽ ഒരിക്കലും മറക്കാനാവാത്ത മികച്ച കഥാപാത്രം . (സുന്ദര മണിയായിരിക്കണു നീ ….) ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാലതാരമായി തോന്നി മാളികപ്പുറമായി ജീവിച്ച ദേവനന്ദ എന്ന മോൾടെ പ്രകടനം കണ്ടപ്പോൾ .കൂട്ടുകാരൻ ശ്രീപഥും കലക്കിയിട്ടുണ്ട്. സൈജു, പിഷാരടി, ശ്രീജിത്ത്, മനോജേട്ടൻ ,രവിചേട്ടൻ അങ്ങനെ ഇതിൽ അഭിനയിച്ച എല്ലാവരും തന്നെ അവരുടെ കഥാപാത്രങ്ങളോട് 100 % നീതി പുലർത്തിയിട്ടുണ്ട്. അതുപോലെ പിന്നണി പ്രവർത്തകർക്കും ആശംസകൾ. പുതിയ സംവിധായകനെ വിശ്വസിച്ച് കൂടെ നിന്ന ആന്റോ ചേട്ടനും, വേണു ചേട്ടനും അഭിനന്ദനങ്ങൾ.
Story Highlights: unni mukundan about school kalolsavam 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here