ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ തിരിച്ചെത്തുന്നു

ഗുലാം നബി ആസാദി ന് തിരിച്ചടി. ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ തിരിച്ചെത്തുന്നു. മൂന്ന് പ്രധാന നേതാക്കളും, അനുയായികളും നാളെ കോൺഗ്രസിൽ ചേരുമെന്ന് നേതൃത്വം അറിയിച്ചു. സംഘടന വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയവരാണ് ഇവരെന്ന് ഡെമോക്രാറ്റിക് ആസാദ് പാർട്ടി പ്രതികരിച്ചു.
നേരത്തെ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്ന വാർത്ത കോൺഗ്രസ് മുൻ നേതാവ് ഗുലാം നബി ആസാദ് തള്ളിയിരുന്നു. വാർത്ത തന്നെ ഞെട്ടിച്ചെന്നും കോൺഗ്രസിലെ ഒരുവിഭാഗം നേതാക്കൾ പടച്ചുവിടുന്ന കഥകളാണിതെന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
നാല് മാസം മുമ്പാണ് ഗുലാം നബി ആസാദ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. പിന്നീട് ജമ്മുകശ്മീർ കേന്ദ്രീകരിച്ച് പുതിയ പാർട്ടിയായ ഡെമോക്രാറ്റിക് ആസാദ് പാർട്ടി രൂപീകരിക്കുകയായിരുന്നു.
Read Also: ‘വ്യാജപ്രചാരണം കേട്ട് അമ്പരന്നുപോയി’; കോണ്‍ഗ്രസില്‍ മടങ്ങിയെത്തുമെന്ന വാര്‍ത്ത തള്ളി ഗുലാം നബി ആസാദ്
Story Highlights: Leaders Who left the Congress along with Ghulam Nabi Azad are coming back
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here