“അവൻ രണ്ട് ദിവസമായി ഉറങ്ങിയിട്ട്, ബ്ലാക്ക്‌മെയിൽ ആവാൻ സാധ്യതയുണ്ട്”: സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച യുവാവിൻ്റെ പിതാവ്

വിമാനത്തിനുള്ളിൽ വച്ച് സ്ത്രീയുടെ മേൽ മൂത്രമൊഴിച്ച സംഭവം ബ്ലാക്ക്‌മെയിലാവാൻ സാധ്യതയുണ്ടെന്ന് പ്രതി ചേർക്കപ്പെട്ട യുവാവിൻ്റെ പിതാവ്. രണ്ട് ദിവസമായി മകൻ ഉറങ്ങിയിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും ശങ്കർ മിശ്രയുടെ പിതാവും അഭിഭാഷകനുമായ ശ്യാം മിശ്ര പ്രതികരിച്ചു. സംഭവത്തിൽ ശങ്കർ മിശ്ര ഒളിവിലാണ്. ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
“അവൻ മൂത്രമൊഴിച്ച സ്ത്രീ കുറച്ച് പണം ചോദിച്ചു. അത് നൽകുകയും ചെയ്തു. അതിനു ശേഷം എന്ത് സംഭവിച്ചു എന്നറിയില്ല. മറ്റ് ചില ഡിമാൻഡുകൾ ഉണ്ടാവാം. അത് പൂർത്തീകരിച്ചിട്ടില്ലായിരിക്കാം. അത് അവർക്ക് ദേഷ്യം ഉണ്ടാക്കിയിരിക്കാം. ഇത് ചിലപ്പോൾ ബ്ലാക്ക്‌മെയിൽ ആവാനിടയുണ്ട്.
അതേസമയം, ശങ്കർ മിശ്രയെ ജോലിയിൽ നിന്നും പുറത്താക്കി. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘വെൽസ് ഫാർഗോ’ എന്ന സ്ഥാപനമാണ് മുംബൈ സ്വദേശി ശങ്കർ മിശ്രയെ പിരിച്ചുവിട്ടത്. 2022 നവംബർ 26-ന് നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി സ്വീകരിച്ചതെന്ന് കമ്പനി അറിയിച്ചു.
തങ്ങളുടെ ജീവനക്കാർ പ്രൊഫഷണൽ, വ്യക്തിഗത പെരുമാറ്റത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നവരാണ്. ശങ്കർ മിശ്രയുടെ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ല. ഇയാളെ വെൽസ് ഫാർഗോയിൽ നിന്ന് പുറത്താക്കി. പ്രതിക്കെതിരെ നടക്കുന്ന അന്വേഷണത്തോട് സഹരിക്കുമെന്നും കമ്പനി പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ സാമ്പത്തിക സേവന സ്ഥാപനമായ വെൽസ് ഫാർഗോയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു മിശ്ര.
നവംബർ 26 നാണ് പ്രസ്തുത സംഭവം നടക്കുന്നത്. മദ്യലഹരിയിൽ ആയിരുന്ന ശങ്കർ മിശ്ര സഹയാത്രികയുടെ മേൽ മൂത്രമൊഴിക്കുകയായിരുന്നു. 26 ന് നടന്ന സംഭവത്തിൽ ഡിസംബർ 28 ന് മാത്രമാണ് എയർ ഇന്ത്യ പൊലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ എയർ ഇന്ത്യയുടെ ഭാഗത്ത് നിന്ന് നീതി ലഭിച്ചില്ല എന്ന് പരാതിക്കാരിയായ സ്ത്രീ പറഞ്ഞിരുന്നു.
Story Highlights: air india pee father blackmail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here