പാർട്ടി വിട്ട മുൻ എം.എൽ.എ എ.വി ഗോപിനാഥിൻറെ ഗ്രൂപ്പിൽ ഭിന്നത; പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാധാ മുരളി രാജിവച്ചു

പാർട്ടി വിട്ട മുൻ ഡിസിസി പ്രസിഡൻറും മുൻഎംഎൽഎയുമായ എ വി ഗോപിനാഥിൻറെ ഗ്രൂപ്പിൽ ഭിന്നത രൂക്ഷം. എവി ഗോപിനാഥിന്റെ അനുയായിയായിരുന്ന രാധാ മുരളി പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവച്ചു. പാർട്ടി വിട്ട ശേഷവും എവി ഗോപിനാഥിനൊപ്പമാണ് പ്രാദേശിക നേതൃത്വം നിലയുറപ്പിച്ചിരുന്നത്. ജനാധിപത്യത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമെന്നായിരുന്നു എ വി ഗോപിനാഥിൻറെ പ്രതികരണം. ( AV Gopinaths political future who left Congress ).
കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച കോൺഗ്രസ് പഞ്ചായത്ത് ഭരണസമിതിയും പാർട്ടി ഭരണം കയ്യാളുന്ന വിവിധ സഹകരണസംഘങ്ങളുമടക്കം എവി ഗോപിനാഥ് തന്നെയാണ് നിയന്ത്രിക്കുന്നത്. എന്നാൽ പഞ്ചായത്ത് പ്രസിഡൻറ് രാധ മുരളിയുടെ രാജിയോടെ ഈ പ്രാദേശിക കൂട്ടായ്മയിൽ ഭിന്നത വന്നിരിക്കുകയാണ്. എവി ഗോപിനാഥുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമെന്നും ഔദ്യോഗിക നേതൃത്വത്തിനൊപ്പം പ്രവർത്തിക്കുമെന്നും രാധ മുരളി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡൻറിൻറെ രാജി കോൺഗ്രസിലെ ആഭ്യന്തര കാര്യമെന്നായിരുന്നു ഗോപിനാഥിൻറെ പ്രതികരണം. രണ്ടരവർഷത്തിന് ശേഷം
പ്രസിഡൻറ് സ്ഥാനം രാധാമുരളി ഒഴിയണമെന്നായിരുന്നു വ്യവസ്ഥ. അവിശ്വാസ പ്രമേയം വരുന്നത് മുന്നിൽക്കണ്ടാകാം രാജിയെന്നായിരുന്നു എവി ഗോപിനാഥിൻറെ പ്രതികരണം.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുൻമ്പായി വികസന കോൺഗ്രസ് എന്ന പേരിൽ പാർട്ടി രൂപീകരിക്കാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചത് . രാധമുരളിക്കെപ്പം കൂടുതൽ പേർ കോൺഗ്രസിലേക്ക് തിരിച്ച് പോയാൽ എ.വി ഗോപിനാഥിന് തിരിച്ചടിയാകുമെന്ന് മാത്രമല്ല കോൺഗ്രസ് ഔദ്യോഗിക വിഭാഗത്തിന് പെരിങ്ങോട്ടുകുറിശ്ശിയിൽ മേൽക്കൈ ഉണ്ടാക്കാനാവുകയും ചെയ്യും.
Story Highlights: AV Gopinaths political future who left Congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here