ഭാരത് ജോഡോ യാത്ര ഹരിയാനയിൽ; രാഹുൽ ഗാന്ധി ഇന്ന് തിരിച്ചെത്തും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര വീണ്ടും ഹരിയാനയിൽ പ്രവേശിച്ചു. ഉത്തർപ്രദേശിൽ നിന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് യാത്ര ഹരിയാനയിൽ എത്തിയത്. അതേസമയം അസുഖബാധിതയായ അമ്മ സോണിയാ ഗാന്ധിയെ കാണാൻ ഡൽഹിയിലേക്ക് പോയ രാഹുൽ ഇന്ന് തിരിച്ചെത്തും.
പാനിപ്പത്തിലെ സുനൗലി അതിർത്തിയിൽ നിന്ന് വൈകിട്ടോടെയാണ് യാത്ര ഹരിയാനയിലേക്ക് പ്രവേശിച്ചത്. രാഹുൽ ഗാന്ധി തിരിച്ചെത്തുന്നതോടെ യാത്ര ഹരിയാനയിൽ നിന്ന് പുനരാരംഭിക്കുമെന്നും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. യാത്രയുടെ എല്ലാ പരിപാടികളും ഷെഡ്യൂൾ അനുസരിച്ച് നടക്കുമെന്നും സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായ ഹൂഡ പിടിഐയോട് വ്യക്തമാക്കി.
പതിവ് പരിശോധനകൾക്കായാണ് സോണിയാ ഗാന്ധിയെ ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിൽ അണുബാധയുണ്ടായെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു. ചൊവ്വാഴ്ച മുതൽ സോണിയയുടെ ആരോഗ്യനില മോശമായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയുടെ അടുത്തെത്തി. ഉത്തർപ്രദേശിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ഇരുവരും സോണിയയെ സന്ദർശിക്കാൻ എത്തിയത്.
Story Highlights: Bharat Jodo Yathra; Rahul Gandhi to rejoin today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here