Advertisement

മുംബൈ പള്ളി സെമിത്തേരിയിലെ 18ഓളം കുരിശുകൾ നശിപ്പിച്ച നിലയിൽ

January 7, 2023
1 minute Read

മുംബൈ പള്ളി സെമിത്തേരിയിലെ 18ഓളം കുരിശുകൾ നശിപ്പിച്ച നിലയിൽ. മാഹിമിലെ സെൻ്റ് മൈക്കൾസ് പള്ളി സെമിത്തേരിയിലെ കുരിശുകളാണ് തകർക്കപ്പെട്ടത്. ശനിയാഴ്ച രാവിലെ കുരിശുകൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പള്ളിയിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തെ എൻസിപി അപലപിച്ചു. മുംബൈയിൽ സമാധാനത്തോടെ ജീവിക്കുന്ന കാത്തലിക് സമൂഹത്തെ ശല്യപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്ന് എൻസിപി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു.

Story Highlights: 18 Crosses Mumbai Church Cemetery Vandalized

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top