‘തോല്‍ക്കാന്‍ തയ്യാറല്ല’…ഒപ്പനയ്ക്കിടെ കുപ്പിവളപൊട്ടി കൈമുറിഞ്ഞു, കുപ്പായത്തിലാകെ രക്തം; പിന്മാറാതെ ആമിന; എ ഗ്രേഡ്

സംസഥാന സ്കൂൾ കലോത്സവത്തിൽ ഇന്നലെ നടന്ന ഹയര്‍സെക്കന്‍ഡറി വിഭാഗം ഒപ്പനമത്സരത്തിനിയടിൽ സ്വന്തം കൈയിലെ കുപ്പിവളപൊട്ടി വെള്ളക്കുപ്പായത്തിലാകെ രക്തം പടര്‍ന്നെങ്കിലും തോറ്റുകൊടുക്കില്ലെന്ന വാശിയിലായിരുന്നു വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന നിബ. ഒപ്പനയുടെ തുടക്കത്തില്‍ത്തന്നെ കുപ്പിവളപൊട്ടി ആമിനയുടെ കൈയില്‍നിന്ന് രക്തം വാർന്നു. എന്നാൽ അവളുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ എ ഗ്രേഡോടെയാണ് പനമരം ജി.എച്ച്.എസ്.എസിലെ ആമിനയും കൂട്ടുകാരും വയനാട്ടിലേക്ക് ചുരംകയറുന്നത്. (A grade for aamina niba in oppana school kalolsavam 2023)
മത്സരത്തിനിടയിൽ രക്തത്തുള്ളികള്‍ സഹമത്സരാര്‍ഥികളുടെ വസ്ത്രത്തിലേക്കും തെറിച്ചു.മത്സരത്തിന്റെ അവസാനമായപ്പോഴേക്കും ആമിനയുടെ വസ്ത്രത്തിലാകെ രക്തംപടര്‍ന്നു. ഇത് കണ്ട് സഹമത്സരാര്‍ഥികളും കാഴ്ചക്കാരും ഞെട്ടിയെങ്കിലും യാതൊന്നും സംഭവിക്കാത്തമട്ടില്‍ ആമിന ഒപ്പനപ്പാട്ടിന്റെ താളത്തിനൊപ്പം ചുവടുവെക്കുകയായിരുന്നു.
Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം
മത്സരം കഴിഞ്ഞയുടന്‍ കുഴഞ്ഞുവീണ ആമിനയെ ആശുപത്രിയിലേക്ക് മാറ്റി.വയനാട് ജില്ലയില്‍നിന്ന് അപ്പീലുമായാണ് വിദ്യാര്‍ഥികള്‍ സംസ്ഥാനതലത്തില്‍ മത്സരിക്കാനെത്തിയത്. പരിശീലകരൊന്നുമില്ലാതെ സ്വന്തമായാണ് കുട്ടികള്‍ ഒപ്പന പഠിച്ചത്. ഏറ്റവും അവസാനം വേദിയിലെത്തിയ ടീമായിരുന്നു പനമരം ജി.എച്ച്.എസ്.എസിന്റേത്.
Story Highlights: A grade for aamina niba in oppana school kalolsavam 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here