ബഫർ സോൺ : പരാതി നൽകാനുള്ള സമയം ഇന്ന് അവസാനിക്കും

ബഫര്‍ സോണ്‍ വിഷയത്തിൽ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ പരാതികള്‍ സമര്‍പ്പിക്കാം. ഇതിനകം അരലക്ഷത്തിലധികം പരാതികള്‍ ഹെല്‍പ് ഡെസ്കുകള്‍ മുഖേനെ ലഭിച്ചു. ഫീല്‍ഡ് സര്‍വേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതുതായി കണ്ടെത്തുന്ന നിർമിതികളുടെ പൂര്‍ണ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനായിട്ടില്ല.
ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്കുകളിലായി 54607 പരാതികള്‍ ലഭിച്ചു. ഇതില്‍ 17054 പരാതികള്‍ പരിഹരിച്ചു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. ഇവിടെ 12445 പരാതികള്‍ ഇതുവരെ കിട്ടി.
Read Also: ബഫർ സോൺ; സംസ്ഥാന സർക്കാരിന് കൃത്യതയില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ബഫര്‍ സോണിലുള്ള നിര്‍മിതികള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വേ തുടരുകയാണ്. സെര്‍വര്‍ തകരാറു മൂലം കണ്ടെത്തിയ നിര്‍മിതികളില്‍ പലതും ചേര്‍ക്കാനായിട്ടില്ല. ഇന്നലെ ഉച്ചയോടെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ പുതുതായി ബഫര്‍ സോണില്‍ കണ്ടെത്തുന്ന നിര്‍മിതികളുടെ എണ്ണം കൂടും.
Story Highlights: Buffer zone complaint registering time end today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here