Advertisement

ബഫർസോൺ പ്രതിഷേധം: മുത്തങ്ങ വന്യജീവി സങ്കേതം കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു

January 7, 2023
Google News 2 minutes Read

ബഫർസോൺ വിഷത്തിൽ കോൺഗ്രസ് പ്രതിഷേധം. മുത്തങ്ങ വന്യജീവി സങ്കേതം കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു. വന്യജീവി സങ്കേതത്തിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഉപരോധത്തെ തുടർന്ന് കാനന സവാരിക്ക് എത്തിയവർ തിരിച്ചു പോകുന്നു. ബഫർസോൺ മാപ്പിലെ അവ്യക്തത പരിഹരിക്കുക, ബഫർസോൺ സീറോ പോയിന്റിൽ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.

അതേസമയം ബഫര്‍ സോണ്‍ വിഷയത്തിൽ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് അഞ്ച് മണിവരെ പരാതികള്‍ സമര്‍പ്പിക്കാം. ഇതിനകം അരലക്ഷത്തിലധികം പരാതികള്‍ ഹെല്‍പ് ഡെസ്കുകള്‍ മുഖേനെ ലഭിച്ചു. ഫീല്‍ഡ് സര്‍വേ പുരോഗമിക്കുന്നുണ്ടെങ്കിലും പുതുതായി കണ്ടെത്തുന്ന നിർമിതികളുടെ പൂര്‍ണ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാനായിട്ടില്ല.

ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്കുകളിലായി 54607 പരാതികള്‍ ലഭിച്ചു. ഇതില്‍ 17054 പരാതികള്‍ പരിഹരിച്ചു. ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പീച്ചി വൈല്‍ഡ് ലൈഫിന് കീഴിലാണ്. ഇവിടെ 12445 പരാതികള്‍ ഇതുവരെ കിട്ടി.

Read Also: ബഫർസോൺ ഭൂപടം പരിശോധിക്കാൻ വൻ തിരക്ക്; പണിമുടക്കിയ സർക്കാർ വെബ്‌സൈറ്റ് തിരിച്ചെത്തി

ബഫര്‍ സോണിലുള്ള നിര്‍മിതികള്‍ കണ്ടെത്താനുള്ള ഫീല്‍ഡ് സര്‍വേ തുടരുകയാണ്. സെര്‍വര്‍ തകരാറു മൂലം കണ്ടെത്തിയ നിര്‍മിതികളില്‍ പലതും ചേര്‍ക്കാനായിട്ടില്ല. ഇന്നലെ ഉച്ചയോടെ തകരാര്‍ പരിഹരിച്ചിട്ടുണ്ട്. അതിനാല്‍ വരും ദിവസങ്ങളില്‍ പുതുതായി ബഫര്‍ സോണില്‍ കണ്ടെത്തുന്ന നിര്‍മിതികളുടെ എണ്ണം കൂടും.

Story Highlights: Congress Protest Against Buffer Zone In Muthanga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here