Advertisement

‘സുരേന്ദ്രൻ ശക്തനായ പോരാളി’, സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് പ്രകാശ് ജാവേദ്ക്കർ

January 7, 2023
2 minutes Read

കെസുരേന്ദ്രനെ സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റില്ലെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവേദ്ക്കർ. സുരേന്ദ്രൻ ശക്തനായ പോരാളിയാണെന്നും ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുക അദ്ദേഹത്തിൻ്റെ നേതൃത്വമാണെന്നും ജാവേദ്ക്കർ പറഞ്ഞു.ആലപ്പുഴയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.(K Surendran will not be replaced Prakash Javadekar)

സുരേന്ദ്രനെ മാറ്റുമെന്നും ബിജെപിയിൽ പ്രശ്നങ്ങളുണ്ട് എന്നതും തെറ്റായ പ്രചാരണമാണ്. എൽഡിഎഫും യുഡിഎഫുമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ സുരേന്ദ്രനെ മാറ്റുമെന്ന പ്രചരണത്തിന് പിന്നിൽ പാർട്ടിയിലുള്ളവരും ഉണ്ടെന്നും ജാവേദ്ക്കർ പറഞ്ഞു. അതിന് പിന്നിലുള്ളവരെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: കൗമാര കേരളത്തിന്റെ കലോത്സവത്തിന് ആറ് പതിറ്റാണ്ടിന്റെ ചരിത്രം

താൻ സംസ്ഥാന പ്രഭാരിയാണെന്നും സംസ്ഥാന നേതൃത്വത്തെ മാറ്റില്ലെന്ന് ഔദ്യോഗികമായി തന്നെയാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.എല്ലാവരേയും ഉൾപ്പെടുത്തി ടീമിനെ വിപുലപ്പെടുത്തും. ജില്ലാ തലത്തിലും ബൂത്ത് തലത്തിലും വിപുലപ്പെടുത്തൽ ഉണ്ടാകും എന്നും ജാവേദ്ക്കർ വ്യക്തമാക്കി. ഡിസംബർ 31ന് സുരേന്ദ്രന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് സുരേന്ദ്രനെ മാറ്റുമെന്ന വ്യാപക പ്രചരണം ഉയർന്നത്.

Story Highlights: K Surendran will not be replaced Prakash Javadekar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top