Advertisement

ലെജൻഡ് മറഡോണ കപ്പിൽ ഇന്ന് കിരീട പോര്

January 7, 2023
1 minute Read

അണ്ടർ 15 ലെജൻഡ് മറഡോണ കപ്പിൽ ഇന്ന് കിരീട പോര്. ഫൈനലിൽ ഗോകുലം കേരള എഫ്‌സി എൻഎൻഎംഎച്ച്എസ്എസ് എഫ്‌സിയെ നേരിടും. വൈകിട്ട് മൂന്നിനാണ് കൗമാരക്കാരുടെ ആവേശ പോരാട്ടം. മന്ത്രി പി രാജീവ് സമ്മാനദാനം നിർവ്വഹിക്കും.

ഐ ലീഗിൽ കുതിക്കുന്ന സീനിയർ താരങ്ങളെ അനുസ്മരിപ്പിക്കും വിധം മിന്നും പ്രകടനം കാഴ്ചവച്ചാണ് ഗോകുലം കേരള എഫ്‌സിയുടെ കുട്ടികൾ ‘ലെജൻഡ് മറഡോണ കപ്പിൻ്റെ’ ഫൈനലിൽ എത്തിയത്. കൊച്ചിയിൽ തികഞ്ഞ ആത്മവിശ്വാസത്തോടെ ഇറങ്ങുന്ന ഗോകുലം കപ്പിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

കളിച്ചു വളരാം എന്ന മുദ്രവാക്യമുയർത്തി സാക്കൺ സ്പോർട്സ് അക്കാദമി കേരള സർക്കാരിന്റെ വിമുക്തി മിഷനുമായി സഹകരിച്ച്‌ ഡിസംബർ 27 നാണ് ടൂർണമെന്റിന് തുടക്കം കുറിച്ചത്. 14 ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 32 ടീമുകളാണ്‌ ഏലൂർ ഫാക്ട് ഗ്രൗണ്ടിൽ മാറ്റുരച്ചത്.

Story Highlights: Legend Maradona Cup title battle today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top